രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 1,80,000 പിന്നിട്ടു; 86983 പേര്‍ക്ക് രോഗമുക്തി

ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 1,82,143 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,380 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇത് ആദ്യമായാണ് ഒരു ദിവസം ഇത്രയുമധികം ആളുകള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 193 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതോടെ രാജ്യത്ത് കൊറോണയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം അയ്യായിരം പിന്നിട്ടു. 5164 മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 86983 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 89,995 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.

മഹാരാഷ്ട്രയില്‍ മാത്രം 62,000 ത്തില്‍ അധികം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 26997 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ടെന്നാണ് വിവരം. തമിഴ്‌നാട് 20246, ഉത്തര്‍പ്രദേശ് 7284, മധ്യപ്രദേശ് 7645, ഗുജറാത്ത് 15934, ഡല്‍ഹി 17386 എന്നിങ്ങനെയാണ് കൊറോണ ബാധിതരുടെ കണക്കുകള്‍.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍