ബംഗളുരുവിൽ ജൂൺ 1 നു സ്കൂളുകൾ തുറക്കില്ല

ബെംഗളുരു : കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കർണാടകയിൽ ജൂൺ ഒന്നു മുതൽ സ്കൂളുകൾ തുറക്കാനാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്ര മാർഗനിർദ്ദേശം വന്ന ശേഷം സംസ്ഥാനം പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കുമെന്നും അതിനു ശേഷമായിരിക്കും പുതിയ തീയതി ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുകയയെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു.

എന്നാൽ ചില സ്കൂളുകളിൽ ജൂൺ ഒന്നു മുതൽ ഒമ്പത്, പത്ത്, പന്ത്രണ്ട് ക്ലാസിലെ കുട്ടികൾക്ക് ഓൺലൈൻ വഴിയുള്ള ക്ലാസ്സുകൾ തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റു ക്ലാസ്സിലെ കുട്ടികൾക്ക് പാഠഭാഗങ്ങൾ ഓൺലോഡിൽ ഉടൻ അപ് ലോഡ് ചെയ്യുന്നതാണ്. നിലവിലെ സാഹചര്യത്തിൽ ജൂലൈ മുതൽ ഘട്ടം ഘട്ടമായി ക്ലാസുകൾ ആരംഭിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍