ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ വച്ച്‌ യുവതിക്ക് പീഡനം

ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ വെച്ച്‌ യുവതി പീഡനത്തിനിരയായി. ഡല്‍ഹി ശാസ്ത്രി പാര്‍ക്കിലാണ് സംഭവം.

യുവതിയുടെ പരാതിയില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ പ്രശസ്തമായ ശാസ്ത്രി പാര്‍ക്കിന് സമീപത്ത് വച്ചാണ് പീഡനം നടന്നത്. യുവതി തന്നെ നേരിട്ട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.ഇടവേളയ്ക്ക് ശേഷം ഡല്‍ഹിയില്‍ വീണ്ടും സ്ത്രീപീഡനങ്ങള്‍ തുടര്‍ക്കഥയാകുന്നത് കനത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

നിര്‍ഭയ കേസിന് ശേഷം കോടതിയില്‍ നിന്ന് കടുത്ത നിര്‍ദേശങ്ങള്‍ നിലനില്‍ക്കെയാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ വീണ്ടും അരങ്ങേറുന്നത്.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍