ഒരേ വേദിയില്‍ രണ്ട് ഉറ്റ സുഹൃത്തുക്കളെ വിവാഹം ചെയ്ത് യുവാവ്

ബംഗളൂരു: കർണാടക ചിത്രദുർഗയിലെ ഹോരപ്പേട്ടയിലാണ് സംഭവം. ഹോരപ്പേട്ട സ്വദേശിയായ 25 കാരൻ വസീം ഷെയ്ഖാണ് തന്റെ അടുത്ത സുഹൃത്തുക്കളായ ഷിഫ ഷെയ്ഖ്, ജന്നത്ത് മഖന്ദർ എന്നിവരെ വിവാഹം ചെയ്തത്.ഒക്ടോബർ 16ന് ഒരേ വിവാഹവേദിയില്‍ വച്ചായിരുന്നു വിവാഹം. വർഷങ്ങളായി ഇവർ മൂന്ന് പേരും സൗഹൃദത്തിലായിരുന്നു. തുടർന്ന് ഒരുമിച്ച്‌ ദാമ്ബത്യ ജീവിതം നയിക്കാനും ഇവർ തീരുമാനിക്കുകയായിരുന്നു.ചിത്രദുർഗയിലെ എംകെ പാലസ് വേദിയില്‍ ആഡംബരമായി നടന്ന ചടങ്ങില്‍ ഒരുപോലുള്ള വേഷമണിഞ്ഞ യുവതികളുടെ കൈപിടിച്ച്‌ വസീം വിവാഹത്തിന് സമ്മതം അറിയിച്ചു. തുല്യതയുടെയും സാഹസികതയുടെയും ഒരു ജീവിതമാണ് തങ്ങള്‍ മുന്നോട്ട് വാഗ്ദാനം ചെയ്യുന്നതെന്ന് ദമ്ബതികള്‍ പറഞ്ഞു.രണ്ട് കുടുംബങ്ങളും പൂർണ സമ്മതത്തോടെയാണ് വിവാഹത്തില്‍ പങ്കെടുത്തത്. ചടങ്ങുകള്‍ക്കിടെ വരൻ രണ്ട് യുവതികളുടെ കൈകള്‍ പിടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ദശലക്ഷക്കണക്കിനുപേരാണ് ഇതിനോടകം വീഡിയോ കണ്ടിട്ടുള്ളത്.ഇവരുടെ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് #TripleWedding പോലുള്ള ഹാഷ്‌ടാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെൻഡിംഗാണ്. ബഹുഭാര്യത്വം, സൗഹൃദം പ്രണയമായി മാറുന്നത് എന്നിവയെക്കുറിച്ച്‌ വലിയ ചർച്ചകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍