മരുതിമലയില്‍ നിന്ന് ചാടി രണ്ട് വിദ്യാര്‍ഥിനികള്‍; ഒരാള്‍ക്ക് ദാരുണാന്ത്യം

കൊല്ലം : കൊട്ടാരക്കര മുട്ടറ മരുതിമലയില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച്‌ രണ്ട് വിദ്യാര്‍ഥികള്‍. ഒരാള്‍ മരിച്ചു.അടൂര്‍ പെരിങ്ങനാട് സ്വദേശി മീനു ആണ് മരിച്ചത്. സുഹൃത്ത് ശിവര്‍ണ്ണയുടെ നില ഗുരുതരമായി തുടരുകയാണ്. വിദ്യാര്‍ഥികള്‍ പാറയ്ക്ക് മുകളില്‍ ഇരിയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. അടൂര്‍ തൃച്ചേന്ദമംഗലം സ്‌കൂളിലെ 9ാം ക്ലാസ് വിദ്യാര്‍ഥിനികളാണ് ഇരുവരും. ഇന്ന് രാവിലെ മുതല്‍ ഇരുവരെയും കാണാതായിരുന്നു.വീട്ടുകാര്‍ അടൂര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് അടൂര്‍ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇന്ന് വൈകിട്ട് അഞ്ച് മണിയോടുകൂടിയാണ് ഇരുവരും മുട്ടറ മരുതിമലയില്‍ ഇരിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ തന്നെ പൂയപ്പള്ളി പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തുമ്ബോഴേക്കും ഇരുവരും താഴേക്ക് ചാടിയിരുന്നു.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍