വിമാന യാത്രക്കാർക്ക് ആരോഗ്യ സേതു ആപ് നിർബന്ധമില്ല : വ്യോമയാന മന്ത്രി

ന്യൂഡൽഹി: വിമാന യാത്രക്കാർക്ക് ആരോഗ്യ സേതു ആപ്പ് നിർബന്ധമല്ലെന്ന് വ്യോമയാന മ ന്ത്രി ഹർദീപ് സിംഗ് പൂരി. വേണമെങ്കിൽ ആപ്പ് ഉപയോഗിക്കാമെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ , കേന്ദ്രം പുറത്തിറക്കിയ മാർഗനിർദേശത്തിൽ വിമാന യാത്രികർക്ക് ആരോഗ്യസേതു ആപ്പ് നിർബന്ധമാണെന്ന് പറഞ്ഞിരുന്നു.

തിങ്കളാഴ്ച രാജ്യത്ത് ആഭ്യന്തര വിമാന സർവീ സ് ആരംഭിക്കാനിരിക്കെയാണ് വ്യോമയാന മ ന്ത്രിയുടെ വിശദീകരണം. ആരോഗ്യമുള്ള മുതി ർന്ന പൗരന്മാരെ വിമാനയാത്ര ചെയ്യുന്നതിൽ നിന്ന് തടയില്ല. മുഴുവൻ ആഭ്യന്തര യാത്രക്കാ രെയും 14 ദിവസം ക്വാറന്റെനിലാക്കണമെന്ന് നിലവിൽ ബുദ്ധിമുട്ടാണെന്നും അപ്രായോഗിക മാണെന്നും മന്ത്രി പറഞ്ഞു.

അന്യസംസ്ഥാനത്ത് നിന്ന് ട്രെയിനിലും ബസിലും എത്തുന്നവർക്ക് സമാനമായി വിമാന യാത്ര ക്കാരെയും ക്വാറന്റൻ ചെയ്യണമെന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നിലപാട് എടുത്തിരുന്നു.

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍