അച്ഛന് പരസ്ത്രീ ബന്ധം; ബംഗളുരുവിലെ ഭാരതി നഗറില്‍ 61കാരനെ മകന്‍ കുത്തിക്കൊന്നു

ബംഗളൂരു: റിട്ടയേര്‍ഡ് ആര്‍ബിഐ ഉദ്യോഗസ്ഥനെ മകന്‍ കുത്തിക്കൊന്നു. കൊലപ്പെടുത്തിയ ശേഷം ദേഹത്ത് തിളച്ചവെള്ളം ഒഴിച്ചു. ബംഗളുരുവിലെ ഭാരതി നഗറില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

61 വയസുകാരനായ അമര്‍നാഥാണ് മരിച്ചത്. ഭാര്യയുമായി ദീര്‍ഘനാളായി പിരിഞ്ഞു കഴിയുന്ന അമര്‍നാഥിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് മകന്‍ പിതാവുമായി പലപ്പോഴായി വഴക്കിട്ടിരുന്നു. കൂടാതെ സ്വത്ത് മുഴുവന്‍ തന്റെ പേരില്‍ ആക്കണമെന്ന് പറഞ്ഞ് സമ്മര്‍ദ്ദവും ചെലുത്തിയിരുന്നു. നീണ്ടകാലത്തെ മുംബൈ ജീവിതം അവസാനിപ്പിച്ച്‌ അടുത്തിടെയാണ് ബംഗളൂരുവില്‍ ശേഷിക്കുന്ന കാലം ജീവിക്കാനായി എത്തിയത്.

ടോള്‍ പ്ലാസകളില്‍ നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കില്ല; വിശദംശങ്ങൾ പരിശോധിക്കാം

മൂന്ന് ദിവസം മുന്‍പാണ് 27 കാരനായ മകന്‍ മുംബൈയില്‍ നിന്ന് ബംഗളൂരുവില്‍ എത്തിയത്. മയക്കുമരുന്നിന് അടിമയായ യുവാവിന് മറ്റൊരു സ്ത്രീയുമായുള്ള അച്ഛന്റെ ബന്ധം ഇഷ്ടമായിരുന്നില്ല. കൂടാതെ പിതാവിന്റെ സ്വത്ത് എത്രയും വേഗം കൈവശപ്പെടുത്താന്‍ ആഗ്രഹിക്കുയും ചെയ്തിരുന്നു. സ്വത്ത് തന്റെ പേരില്‍ എഴുതി തന്നിട്ടില്ലെങ്കില്‍ പിതാവിനെ കൊലപ്പെടുത്തുമെന്ന് കൗണ്‍സിലിങിനിടെ മകന്‍ പറഞ്ഞകാര്യം കൗണ്‍സിലര്‍ പിതാവിനെ അറിയിക്കുകയും ചെയ്തിരുന്നു.

ന്യൂ ഇയർ ആഘോഷം , ബെംഗളൂരു നഗരത്തിൽ ഗവണ്മെന്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി   

അബ്ദുള്‍ നാസര്‍ മദനിയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചൊവ്വാഴ്ച രാത്രി പത്തുമണിക്ക് മകന്‍ പിതാവിന്റെ സ്വത്തിനെ ചൊല്ലിയും പ്രണയത്തെ ചൊല്ലിയും ഇരുവരും വഴക്കിട്ടു. വഴക്ക് രൂക്ഷമായതിന് പിന്നാലെ കൈയില്‍ കരുതിയ കത്തി എടുത്ത് അച്ഛനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് തിളച്ച വെള്ളം ദേഹത്ത് ഒഴിച്ചക്കുകയുമായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കേരളത്തിലെ സ്‌കൂളുകള്‍ നാളെ തുറക്കും

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ബെംഗളൂരുവില്‍ 500 കിലോമീറ്റര്‍ പുതിയ റോഡുകള്‍ വരുന്നു; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഡികെ ശിവകുമാര്‍

‘ശരിക്കും വിറച്ചു പോയി’; മെട്രോ യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവം വിവരിച്ച്‌ യുവതി; കേസെടുത്ത് അന്വേഷണം ആരംഭിച്ച്‌ പൊലീസ്