വിലക്ക് ലംഘിച്‌ ഫ്ലെക്സുകൾ ,ബി ബി എം പി പരാതിയിൽ മുഹമ്മദ് നാലപ്പാടിനെതിരെ കേസെടുത്ത്‌ ബെംഗളൂരു പോലീസ്

ബെംഗളൂരു : ഹൈക്കോടതി വിലക്കു ലംഘിച്ച് നഗരത്തിൽ അനധികൃതമായി ഫ്ലെക്സും ബാനറും ഉയർത്തിയെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് നാലപ്പാടി നെതിരെ കേസ്. ബിബിഎംപി അസിസ്റ്റന്റ് റവന്യു ഓഫിസർ ചന്ദ്രകാന്തിന്റെ പരാതിയിലാണ് എസ്ജെ പാർക്ക് പൊലീസിന്റെ നടപടി. കഴിഞ്ഞ ദിവസം നിയമ നിർമാണ കൗൺസിൽ കോൺഗ്രസ് കക്ഷി നേതാവായി തിരഞ്ഞടുക്കപ്പെട്ട ബി.കെ.ഹരിപ്രസാദിന് അഭിനന്ദനം അർപ്പിച്ചാണ് കോർപറേഷൻ സർക്കിളിൽ ടൗൺ ഹാളിനു ചുറ്റും യൂത്ത് കോൺഗ്രസ് ബാനറുകളും ഫ്ലെക്സുകളും ഉയർന്നത്. ഇതിന്മേൽ മറ്റൊരു പരാതിയും പൊലീസിനു മുന്നിലുണ്ട്. പക്ഷേ ആരുടെയും പേരെടുത്തു പറഞ്ഞിട്ടില്ല.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍