ട്രെയിനില്‍ ഡാൻസ് റീല്‍ ചിത്രീകരിച്ചു; രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് റെയില്‍വേ പൊലീസ്

കൊച്ചി: ട്രെയിനില്‍ ഡാൻസ് റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ക്കെതിരെ കേസെടുത്ത് റെയില്‍വേ പൊലീസ്.എറണാകുളം സ്വദേശി ജിസ്മോൻ, മൂവാറ്റുപുഴ സ്വദേശി കിരണ്‍ എന്നിവർക്കെതിരെയാണ് ആലുവ പൊലീസ് കേസെടുത്തത്. ഈ മാസം നാലിനായിരുന്നു സംഭവം. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ട്രെയിനില്‍ തൃശ്ശൂരില്‍ വെച്ചാണ് റീല്‍ ചിത്രീകരിച്ചത്. റീല്‍ വൈറലായതോടെ റെയില്‍വേ പൊലീസ് ആക്‌ട് 145 ബി പ്രകാരം പൊതുജന ശല്യത്തിനാണ് കേസെടുത്തത്.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍