ഹാഫ് മന്തിക്കൊപ്പം എക്സ്ട്രാ റൈസ് ചോദിച്ചു, തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം, മൂന്ന് പേര്‍ പിടിയില്‍

പേട്ട: മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റല്‍ മന്തി എന്ന സ്ഥാപനത്തിലാണ് സംഭവം.പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെയാണ് കടയുടമയും തൊഴിലാളികളും ചേർന്ന് മർദ്ദിച്ചത്. കുട്ടികളുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. കട ഉടമയടക്കം മൂന്നുപേരെ പേട്ട പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഹാഫ് മന്തിക്കൊപ്പം അധികമായി ചോറ് ആവശ്യപ്പെട്ടതോടെയാണ് വാക്കുതർക്കമുണ്ടായത്. ഫുള്‍ മന്തിക്കൊപ്പം മാത്രം അധികമായി റൈസ് നല്‍കാൻ സാധിക്കൂവെന്നായിരുന്നു കടയിലെ ജീവനക്കാരുടെ വാദം. എട്ടാം ക്ലാസിലും ഒൻപതാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികള്‍ക്കാണ് മർദ്ദനമേറ്റത്.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍