ഒറിജിനലിനെ കൊന്നു കൊല വിളിച്ചിട്ടുണ്ട്, അയ്യപ്പനും കോശിയും തെലുങ്ക് പതിപ്പ് ട്രെയിലർ പുറത്ത്, ശ്വാസം മുട്ടി മലയാളികൾ, ട്രെയിലർ കാണാം

മലയാളത്തിൽ അടുത്തിടെ റിലീസ് ചെയ്ത ഏറ്റവും മികച്ച സിനിമകളിൽ ഒന്ന് ആയിരുന്നു അയ്യപ്പനുംകോശിയും. സച്ചി ആയിരുന്നു ഈ സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചത്. ബിജു മേനോൻ ആയിരുന്നു അയ്യപ്പൻ നായർ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പൃഥ്വിരാജ് ആയിരുന്നു കോശി കുര്യൻ എന്ന മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അടുത്തിടെ മലയാള സിനിമ കണ്ട ഏറ്റവും മികച്ച സിനിമകളിൽ ഒന്നായിരുന്നു ഇത്.

സിനിമ നിരവധി ഭാഷകളിലേക്ക് ആണ് റീമേക് ചെയ്യപ്പെടുന്നത്. ഇപ്പോൾ തെലുങ്ക് പതിപ്പ് ആണ് ആദ്യമായി പുറത്തുവന്നിരിക്കുന്നത്. സാഗർ കെ ചന്ദ്ര ആണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. തെലുങ്കിലെ പ്രശസ്ത സംവിധായകൻ ഒരാൾ ആയിട്ടുള്ള ത്രിവിക്രം ശ്രീനിവാസ് ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. ഫെബ്രുവരി ഇരുപത്തിയഞ്ചാം തീയതി ആണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനു മുന്നോടിയായി ഇപ്പോൾ സിനിമയുടെ ട്രെയിലർ ആണ് പുറത്ത് വന്നിരിക്കുന്നത്.

മോശം എന്നു പറഞ്ഞാൽ വളരെ മോശം ട്രെയിലർ ആണ് സിനിമയുടേത്. ഒറിജിനൽ സിനിമയെ കൊന്നു കൊല വിളിച്ചിട്ടുണ്ട് എന്നാണ് മലയാളികൾ ഒന്നടങ്കം പറയുന്നത്. കേരളത്തിലെ ട്രോളൻമാർക്ക് ചാകരയായി എന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. വളരെ വലിയ വ്യത്യാസങ്ങളാണ് അയ്യപ്പൻ എന്ന കഥാപാത്രത്തിൽ കാണുവാൻ സാധിക്കുന്നത്. ഒരു മാസ് അവതാരം ആയിട്ടാണ് പവൻ കല്യാൺ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അതേ സമയം മറ്റേ കഥാപാത്രത്തിന് വലിയ മാറ്റങ്ങളൊന്നും ഇല്ല. മലയാളത്തിൽ ഉള്ളത് പോലെ തന്നെയാണ് തെലുങ്കിലും ഈ കഥാപാത്രം ഉളളത്.

അതേസമയം സിനിമയിലെ രണ്ടു നായികമാരും മലയാളികളാണ് എന്ന പ്രത്യേകതയുമുണ്ട്. നിത്യ മേനോൻ സിനിമയിലെ ഒരു നായികയായി എത്തുന്നത്. അതേസമയം സംയുക്ത മേനോൻ ആണ് സിനിമയിലെ മറ്റൊരു നായിക. നിത്യ മേനോനുമായി പ്രത്യേക ലവ് ട്രാക്ക് ഒക്കെ ഉണ്ട് ചിത്രത്തിൽ. ഇതൊക്കെ അവസാനം എവിടെ ചെന്ന് അവസാനിക്കും എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

“ഒരു പെണ്ണിന് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്മാനമാണ് മെൻസ്ട്രൽ കപ്പ്”, പെണ്ണിന്റെ സ്വാതന്ത്ര്യം മാറുകയാണ് ,അതിന്റെ ഭാഗമാകാൻ താല്പര്യമുണ്ടോ?
മിയബെല്ല!!! ,ഇന്ത്യയിലെ നമ്പർ 1 മെൻസ്ട്രൽ കപ്പ് ഇന്ത്യയിലുടനീളം ഡിസ്‌ട്രിബ്യുട്ടേറെ/ഡീലറെ തേടുന്നു .
താല്പര്യമുള്ളവർ ബന്ധപ്പെടുക
Contact :+91 7676750627
Email : info@montbreeze.com
Website : www.montbreeze.com
Amazon: ORDER LINK

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍