പ്രശസ്ത റേഡിയോ ജോക്കി രചന ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

ബെംഗളൂരു: അവതരണത്തിലെ മികവ് കൊണ്ട് ആയിരക്കണക്കിന് ശ്രോതാക്കളെ ആസ്വദിപ്പിച്ച പ്രശസ്ത റേഡിയോ ജോക്കി രചന ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ജെ.പി നഗറിലെ ഫ്ലാറ്റിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട രചനയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. 39 വയസായിരുന്നു. റേഡിയോ മിർച്ചിയിലെ രചനയുടെ അവതരണം ശ്രോതാക്കളെ ഏറെ ആകർഷിച്ചിരുന്നു. വാക്ചാതുരിയിൽ ഏറെ തിളങ്ങി നിന്ന രചനയെ മാത്തിന മല്ലി (സംഭാഷണത്തിലെ മുല്ലപ്പൂ എന്നാണ് ശ്രോതാക്കൾ വിശേഷിപ്പിക്കാറ്.

റേഡിയോ മിർച്ചിയിലെ ആർ.ജെ. ജോലിയിൽ നിന്നും അകന്ന് കുറച്ചുകാലമായി ജെ.പി. നഗറിൽ കഴിയുകയായിരുന്നു രചന. സിംപളാഗ് ഒന്നു ല സ്റ്റോറി എന്ന കന്നഡ ചിത്രത്തിൽ റേഡിയോ ജോക്കിയായും അഭിനയിച്ചു. ഇതിനിടെ വിഷാദരോഗം ബാധിച്ച് ചികിത്സയിലായിരുന്നെങ്കിലും രോഗമുക്തി നേടി തിരിച്ചു വന്നിരുന്നു.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍