ഹിജാബ് ധരിച്ച്‌ പരീക്ഷ എഴുതാന്‍ അനുവദിച്ചു; കര്‍ണാടകയില്‍ ഏഴ് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷൻ

ഗദഗ്: കര്‍ണാടകയിലെ ഗദഗ് ജില്ലയില്‍ എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് അനുവാദം നല്‍കിയ ഏഴ് അധ്യാപകരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.ഗദഗിലെ സിഎസ് പാട്ടീല്‍ ബോയ്സ് ഹൈസ്കൂള്‍, സിഎസ് പാട്ടീല്‍ ഗേള്‍സ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ പരീക്ഷയിലാണ് ഹിജാബ് അനുവദിച്ചത്.

സംഭവത്തില്‍ രണ്ട് പരീക്ഷ സെന്റര്‍ സൂപ്രണ്ടുമാരെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.മാര്‍ച്ച്‌ 15 ന് കര്‍ണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് കര്‍ണാടക സ്കൂളുകളില്‍ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത എല്ലാ ഹര്‍ജികളും തള്ളിയിരുന്നു.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍