തമിഴ്നാട് മന്ത്രി കെ ജഗദീശ്വരിയുടെ കാര്‍ ഇടിച്ച്‌ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ ജഗദീശ്വരിയുടെ കാർ ഇടിച്ച്‌ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.തിരുച്ചിറപ്പള്ളി – ചെന്നൈ ദേശീയപാതയില്‍ കാട്ടാൻകുളത്തൂരില്‍ ഉണ്ടായ അപകടത്തില്‍ 28കാരനായ ഇരയിൻപ് ആണ് മരിച്ചത്. മന്ത്രിയുടെ ബന്ധുക്കള്‍ യാത്ര ചെയ്ത കാറാണ് അപകടത്തില്‍പെട്ടത്. വാഹനം മന്ത്രിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.നിയമസഭാ സമ്മേളനത്തിനായി ചെന്നൈയിലേക്ക് വരികയായിരുന്ന മന്ത്രി, തൊട്ടുമുന്നിലുള്ള കാറിലാണ് യാത്ര ചെയ്തിരുന്നത്. അശ്രദ്ധമായി വാഹനമോടിച്ച്‌ അപകടമുണ്ടാക്കിയതിന് കാർ ഡ്രൈവർ മധുരെ സ്വദേശി ചിന്ന അഗ്നിയെ പൊലീസ് അറസ്റ്റുചെയ്തു. അപകടത്തില്‍പെട്ട കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. മോശം പെരുമാറ്റത്തിന് വിവാദത്തിലായ ജഗദീശ്വരിയെ വിജയ് മന്ത്രിസഭയില്‍നിന്ന് നീക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍