ബംഗളുരു: സ്വകാര്യ ബസിടിച്ച്‌ ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ഥി മരിച്ചു

ശിവമൊഗ്ഗ ബെജ്ജവള്ളിയില്‍ വെള്ളിയാഴ്ച സ്വകാര്യ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ഡിപ്ലോമ വിദ്യാർഥി മരിച്ചു.തീർഥഹള്ളി താനിക്കല്‍ പാണ്ഡ്യയിലെ പ്രതമാണ് (20) മരിച്ചത്.മംഗളൂരു ഭാഗത്തുനിന്ന് സക്രെബയിലുവിലേക്ക് വരുകയായിരുന്ന ബസാണ് അപകടം വരുത്തിയത്. ഗുരുതരമായി പരിക്കേറ്റ പ്രതമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മലുരു പൊലീസ് കേസെടുത്തു.

പിരമിഡിന് മുകളില്‍ അലയുന്ന നായ; പാരാഗ്ലൈഡര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറല്‍

ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് സംഭവം. ഈജിപ്തിലെ പുരാതന പിരമിഡിന് മുകളില്‍ പാരാഗ്ലൈഡില്‍ പറക്കുകയായിരുന്ന അമേരിക്കക്കാരനായ മാർഷല്‍ മോഷറെ ഒരു കാഴ്ച ഞെട്ടിച്ചു.മനുഷ്യർക്ക് ഇപ്പോള്‍ എത്തിപ്പെടാൻ സാധിക്കാത്ത പിരമിഡിന് മുകളില്‍ ഒരു നായ ഇരിക്കുന്നു. അത്ഭുതപ്പെടുത്തുന്ന ദൃശ്യം അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇന്നേക്ക് ദശലക്ഷക്കണക്കിന് ആളുകളാണ് ഈ ദൃശ്യം കണ്ടത്.ഈജിപ്തിലെ മഹത്തായ പിരമിഡിന് മുകളില്‍ ഒരു നായ അലഞ്ഞുതിരിയുന്ന കാഴ്ച തന്നെ അമ്ബരപ്പിച്ചു എന്ന് മാർഷല്‍ മോഷർ പറയുന്നു.

ഉയരും കുറഞ്ഞ 448 അടിയുള്ള ഖഫ്രെയിലെ പിരമിഡിലായിരുന്നു നായയെ കണ്ടെത്തിയത്. ഈ നായക്ക് പിന്നീട് എന്തു സംഭവിച്ചെന്നതടക്കം വൈറല്‍ ദൃശ്യത്തെക്കുറിച്ച്‌ ഇപ്പോഴും നെറ്റിസണ്‍സ് ചർച്ച ചെയ്യുന്നുണ്ട്.വിനോദ സഞ്ചാരികള്‍ക്കടക്കം പിരമിഡില്‍ കയറുന്നതിന് ഈജിപ്ത് കർശന വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ലംഘിക്കുന്നവർക്ക് മൂന്ന് വർഷം തടവാണ് ശിക്ഷ. 2016ല്‍ ഒരു കൗമാരക്കാരൻ പിരമിഡിന് മുകളില്‍ കയറുകയും ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. യുവാവിനെ ആജീവനാന്തം രാജ്യം സന്ദർശിക്കുന്നതില്‍നിന്ന് വിലക്കിയാണ് ഈജിപ്ത് നടപടി സ്വീകരിച്ചത്.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍