ഒരുമിച്ച്‌ കുളിക്കാൻ കയറി, സഹോദരിമാരെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മൈസുരുവില്‍ സഹോദരിമാരെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗുല്‍ഫം താജ് (23), സിമ്രാൻ താജ് (20) , എന്നിവരെയാണ് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ശനിയാഴ്ച രാവിലെ മൈസുരുവിലെ പെരിയപട്നയിലാണ് സംഭവം. കുളിമുറിയിലെ ഗ്യാസ് ഗീസറില്‍ നിന്നുള്ള വിഷ വാതകം ശ്വസിച്ചതിനെ തുടർന്നാണ് മരണമെന്ന് പൊലീസ് പറഞ്ഞു. ഗീസറില്‍ നിന്ന് വാതക ചോർച്ചയുണ്ടായെങ്കിലും തീ പിടിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.ഒരു ചടങ്ങില്‍ പങ്കെടുക്കാൻ പോകേണ്ടതിനാല്‍ പെട്ടെന്ന് ഒരുങ്ങാനായി ഇരുവരും ഒന്നിച്ച്‌ കുളി്ക്കാൻ ക.യറുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു .

വളരെ നേരം കഴിഞ്ഞിട്ടും ഇരുവരും കുളിമുറിയില്‍ നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് ഡോർ തകർത്ത് പിതാവ് അകത്ത് കയറി. അബോധാവാസ്ഥയില്‍ കണ്ടെ ഇരുവരെയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുമ്ബ് മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. കുളിമുറിക്ക് ആവശ്യത്തിന് വെന്റിലേഷൻ ഇല്ലായിരുന്നുവെെന്ന് പൊലീസ് പറഞ്ഞു.

അതേസമയം ശനിയാഴ്ച രാവിലെ കെ.ആർ പുരത്ത് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച്‌ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരി്ക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തെ തുടർന്ന് കെട്ടിടം തകർന്നു. തൊട്ടടുത്ത ചില വീടുകള്‍ക്കും സ്ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചതായി പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍