ബജ്‌റംഗ്ദൾ പ്രവർത്തകന്റെ കൊലപതാകം; 3 പേർ അറസ്റ്റിൽ

ബെംഗളൂരു : ഞായറാഴ്ച രാത്രി ഹിന്ദുത്വ പ്രവർത്തകൻ ഹർഷയെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ ശിവമോഗ പൊലീസ് അറസ്റ്റ് ചെയ്തു.

മാധ്യമങ്ങൾക്ക് നൽകിയ ആശയവിനിമയത്തിൽ ശിവമോഗ പോലീസ് സൂപ്രണ്ട് ബി.എം. ലക്ഷ്മി പ്രസാദ് 3 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൊലപാതകത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും പറഞ്ഞു. അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

ഹർഷയുടെ അമ്മ പത്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശിവമോഗ സിറ്റിയിലെ ദൊഡ്ഡപേട്ട പോലീസാണ് കൊലപാതകത്തിന് കേസെടുത്തത്. ഫെബ്രുവരി 20 ഞായറാഴ്ച രാത്രി അത്താഴം കഴിക്കാൻ പോകുകയായിരുന്ന ഹർഷയെ അജ്ഞാതർ കൊലപ്പെടുത്തുകയായിരുന്നു.

3 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 2 പേർ കൂടി കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായും കർണാടക മന്ത്രി കെ എസ് ഈശ്വരപ്പ പറഞ്ഞു നേരത്തെ 5 പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിലായ ആളുകളെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ ആളുകളുടെ പങ്ക് വ്യക്തമാകൂ അദ്ദേഹം പറഞ്ഞു.

മലയാളികളോട് മിണ്ടില്ല, കെഎൽ വണ്ടികണ്ടാൽ ഒളിക്കും; ആ​ശു​പ​ത്രി​യി​ൽനി​ന്ന് മു​ങ്ങി​യ പോ​ക്സോ കേ​സ് പ്ര​തി​യെ പോ​ലീ​സ് ബം​ഗ​ളൂ​രു​വി​ൽ നിന്നും ​ ത​ന്ത്ര​പ​ര​മാ​യി കുടുക്കി

ഹര്‍ഷ‍യുടെ കൊലപാതകത്തില്‍ പ്രതിഷേധം കടുക്കുന്നു,കടകൾ തകർത്തു; കൊലപാതകത്തില്‍ പ്രതികരിച്ച്‌ സുമലത അംബരീഷ്

ഇനി സ്വാമിക്ക് ലിംഗം വേണ്ട..! സ്വാ​മി ഗം​ഗേ​ശാ​ന​ന്ദ​യു​ടെ ലിം​ഗം മു​റി​ച്ചുമാറ്റാന്‍ ഗൂഡാലോചന;മു​റി​ക്കു​ന്ന​ത് എ​ങ്ങ​നെ​യാ​ണെ​ന്ന് ഗൂ​ഗി​ളി​ല്‍ സെ​ര്‍​ച്ച്‌ ചെയ്തു; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍