ആരാധകർക്ക് ഇത് വൈകാരിക നിമിഷം; പുനീതിന്റെ ‘ജെയിംസ് ടീസർ : മലയാളം ഉൾപ്പെടെ 5 ഭാഷകളിൽ റിലീസ്

സൂപ്പർതാരമായി നിറഞ്ഞു നിൽക്കുന്ന സമയത്ത് ആണ് അപ്പു എന്ന് ആരാധകർ വിളിക്കുന്ന പുനീത് രാജ്കുമാർ ലോകത്തോട് വിട പറഞ്ഞത്. പുനീതിന്റെ അവസാന ചിത്രം വളരെ വൈകാരികമായി തന്നെ ആയിരിക്കും സിനിമാ ലോകവും ആരാധകരും കാത്തിരിക്കുന്നത്. തങ്ങളുടെ പ്രിയ നടനെ അവസാനമായി കണ്ണ് നിറയെ ബിഗ് സ്ക്രീനിൽ കാണാൻ അവർ ആഗ്രഹിച്ചിരിക്കുക ആണ്. ജെയിംസ് എന്ന ചിത്രമാണ് പവർ സ്റ്റാർ പുനീത് രാജ്കുമാർ അഭിനയിച്ചു പൂർത്തിയാക്കിയ അവസാന ചിത്രം.

ഈ ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്തു വന്നിരിക്കുക ആണ്. കന്നഡ കൂടാതെ മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങിയ മറ്റ് നാല് ഇന്ത്യൻ ഭാഷകളിൽ കൂടി ജെയിംസിന്റെ ടീസർ പുറത്തിറങ്ങിയിട്ടുണ്ട്. സൈന മൂവീസ് ആണ് മലയാളത്തിൽ ടീസർ റിലീസ് ചെയ്തിരിക്കുന്നത്. ടീസർ കാണാം:

പുനീതിന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ തന്നെ ആണ് ടീസറിന്റെ പ്രധാന ഹൈലൈറ്റ്സ്. ആരാധകരെ ആവേശം കൊള്ളിക്കുന്ന തരത്തിലുള്ള സ്റ്റണ്ട് ചിത്രത്തിൽ ഉണ്ടാവും എന്ന സൂചന ടീസറിൽ മിന്നിമായുന്ന രംഗങ്ങൾ നൽകുന്നുണ്ട്. എല്ലാത്തരത്തിലും ആരാധകർക്ക് വിരുന്ന് ഒരുക്കുന്ന ചിത്രമാകും ഇതെന്ന പ്രതീക്ഷയാണ് ടീസർ നൽകുന്നത്.

ചേതൻ കുമാർ സംവിധാനം ചെയ്ത ജെയിംസിൽ പ്രിയാ ആനന്ദ് ആണ് നായികാ വേഷത്തിൽ എത്തുന്നത്. ശിവ രാജ്കുമാർ, രാഘവേന്ദ്ര രാജ്കുമാർ, ശരത്ത് കുമാർ, ശ്രീകാന്ത്, ആദിത്യ മേനോൻ തുടങ്ങി വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കിഷോർ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മാർച്ച് 17ന് ആ ചിത്രം റിലീസ് ചെയ്യുന്നത്.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ബെംഗളൂരുവില്‍ 500 കിലോമീറ്റര്‍ പുതിയ റോഡുകള്‍ വരുന്നു; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഡികെ ശിവകുമാര്‍

‘ശരിക്കും വിറച്ചു പോയി’; മെട്രോ യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവം വിവരിച്ച്‌ യുവതി; കേസെടുത്ത് അന്വേഷണം ആരംഭിച്ച്‌ പൊലീസ്