ബേംഗളുരു :സൈക്കിൾ യാത്രക്കാരുടെ എണ്ണം കണ്ടുപിടിക്കാൻ പുതിയ പദ്ധതി

ബെംഗളൂരു: ഔട്ടർ റിംഗ് റോഡിൽ (ORR) 500 സൈക്കിൾ യാത്രക്കാർ സൈക്കിൾ പാത ഉപയോഗിക്കുന്നതായി നഗരത്തിലെ ആദ്യത്തെ Al- പ്രാപ്തമാക്കിയ ലൈവ് ഡിജിറ്റൽ സൈക്കി SHARE കൗണ്ടർ കണ്ടെത്തി. ദൊഡ്ഡനെക്കുണ്ടി മേൽപ്പാലത്തിന് സമീപം സസ്റ്റൈനബിൾ അർബൻ മൊബിലിറ്റി അക്കോർഡ്സ് (സുമ) ഈ ആഴ്ച ആദ്യമാണ് ഉപകരണം സ്ഥാപിച്ചത്.

ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്പോർട്ട് (DULT) ‘സെൻസിങ് ലോക്കലും പ്രദേശത്തെ താമസക്കാരുമായി സംയുക്തമായിട്ടാണ് ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്.റെക്കോർഡ് ചെയ്ത വീഡിയോ ദൃശ്യങ്ങൾ വിശകലനം ചെയ്താണ് പാതയിലൂടെ കടന്നുപോകുന്ന സൈക്കിളുകളുടെ എണ്ണം ഉപകരണം കണക്കാക്കുന്നുത്.

അതിനായി കൌണ്ടറിൽ ഒരു ക്യാമറ ഘടിപ്പിച്ചിട്ടുള്ളതായി അതിന്റെ ബിൽഡറും സൈക്ലിംഗ് ബഫുമായ നിഹാർ തക്കർ വിശദീകരിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (AI) മറ്റ് മോട്ടോർ വാഹനങ്ങളിൽ നിന്നും കാൽനടയാത്രക്കാരിൽ നിന്നും സൈക്കിളുകളെ വേർതിരിച്ചറിയാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ ദിവസവും 12 മണിക്ക് ഇത് പുനഃസജ്ജമാക്കുമെന്നും രാജ്യത്ത് ആദ്യമായാണ് എങ്ങനെ ഒരു ഉപകരണം ഇൻസ്റ്റാൾ ചെയ്യുന്നതെന്നും നിഹാർ തക്കർ ചൂണ്ടികാണിച്ചു.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍