ബെംഗളൂരു:ഫ്ലാറ്റിന്റെ 11-ാം നിലയിൽനിന്നു ചാടി പിജി ഡോക്ടർ ജീവനൊടുക്കി

ബെംഗളൂരു:ഹെബ്ബാളിലെ അമൃതഹള്ളിയിൽ ഫ്ലാറ്റിന്റെ 11-ാം നിലയിൽനിന്നു ചാടി പിജി ഡോക്ടർ ജീവനൊടുക്കി. ആന്ധ്രപദേശിലെ കടപ്പ് സ്വദേശിയായ എസ്. പ്രിത്വികാന്ത്(32) ആണ് മരിച്ചത്.

ബെംഗളൂരു മെഡിക്കൽ കോളജിലെ അവസാനവർഷ ഡിഎം വിദ്യാർഥിയായ പ്രിത്വികാന്ത് ഫ്ലാറ്റിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.ആത്മഹത്യ കുറിപ്പ് അദ്ദേഹത്തിന്റെ മൊബൈലിൽ നിന്ന് കിട്ടിയതായി പൊലീസ് അറിയിച്ചു.

എനിക്ക് വേറൊരു കമ്ബനിയില്‍ ഇന്റര്‍വ്യൂ ഉണ്ട്, ഇന്ന് എനിക്ക് അവധി തരണം; വൈറലായി ജീവനക്കാരന്റെ അവധി അപേക്ഷ

ജോലി ചെയ്യുന്ന സ്ഥലങ്ങളിലും കുറഞ്ഞ പക്ഷം സ്‌കൂളുകളിലെങ്കിലും അവധിയെടുക്കുമ്ബോള്‍ ലീവ് ലെറ്റര്‍ അഥവാ അവധി അപേക്ഷ നല്‍കിയവരാണ് നമ്മള്‍.അത്തരത്തിലൊരു ലീവ് അപേക്ഷിച്ചുകൊണ്ടുള്ള ഇ-മെയിലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.മറ്റൊരു കമ്ബനിയില്‍ തനിക്ക് ഇന്റര്‍വ്യൂ ഉണ്ടായത് കൊണ്ട് അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അവധി അപേക്ഷയാണ് ഇപ്പോള്‍ വറലായിരിക്കുന്നത്.

സാഹില്‍ എന്നയാള്‍ ട്വിറ്ററിലൂടെ പങ്കുവെച്ച അവധി അപേക്ഷയുടെ മലയാളം പരിഭാഷ ഇങ്ങനെ..പ്രിയപ്പെട്ട സര്‍,ശുഭദിനം ആശംസിക്കുന്നു. മറ്റൊരു കമ്ബനിയുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ എനിക്ക് ഇന്ന് ലീവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഞാന്‍ ഈ മെയില്‍ അയക്കുന്നത്. ആയതിനാല്‍ എനിക്ക് അവധി അനുവദിച്ചു തരണം.

നിരവധി പേരാണ് ട്വീറ്റിന് താഴെ ജീവനക്കാരന്റെ സത്യസന്ധതയെ അഭിനന്ദിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യം നല്‍കുന്ന കമ്ബനിയുടെ ജോലി അന്തരീക്ഷത്തെയും ചിലര്‍ അഭിനന്ദിക്കുന്നുണ്ട്.തങ്ങള്‍ക്ക് ലഭിച്ച വ്യത്യസ്തമായ ലീവ് അപേക്ഷകളും രാജിക്കത്തുകളും ചിലര്‍ ട്രെന്‍ഡിനൊപ്പം ചേര്‍ന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട്.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍