പൊളിച്ചു തുടങ്ങി ബി ബി എം പി ;138 വർഷം പഴക്കം ചെന്ന കെട്ടിടം ശിവാജി നഗറിൽ പൊളിച്ചു നീക്കി

ബെംഗളൂരു :ബംഗളുരു നഗരത്തിൽ അടിക്കടിയുണ്ടവുന്ന പഴയ കെട്ടിടങ്ങളുടെ തകർച്ച കണക്കിലെടുത്തു ബി ബി എം പി നഗര പരിധിയിലുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി , കണക്കു പ്രകാരം 404 കെട്ടിടങ്ങൾക്കാണ് ബലക്ഷയമുള്ളതായി കണക്കാക്കിയിട്ടുള്ളത് .ഇതിൽ ഏറ്റവും പഴക്കം ചെന്ന കെട്ടിടമാണ് പൊളിച്ച് നീക്കിയത്.ബലക്ഷയവും ചിലഭാഗങ്ങളിൽ വിള്ളലുകളും കണ്ടെത്തിയതിനെത്തുടർന്നാണ് ശിവാജി നഗറിലെ 138 വർഷം പഴക്കമുള്ള കെട്ടിടം കോർപ്പറേഷൻ അധികൃതർ പൊളിച്ചുനീക്കിയത്. ഉടമകൾക്ക് നോട്ടീസ് നൽകിയതിന് പിന്നാലെ കെട്ടിടം പൊളിക്കുകയായിരുന്നു.

മെന്‍സ്ട്രല്‍ കപ്പ്, സ്ത്രീകളുടെ ആ സംശയങ്ങള്‍ക്ക് ഉത്തരം

ഇബ്രാഹിം സാഹിബ് സ്ട്രീറ്റിലെ കെട്ടിടം 1883-ലാണ് നിർമിച്ചത്. ഏട്ടോളം തലമുറകൾ ഈ കെട്ടിടത്തിൽ താമസിച്ചിരുന്നതായാണ് കണക്ക്. ഇവിടെ നാലുകടകളും ഏഴു കുടുംബങ്ങളും താമസിച്ചിരുന്നു.കുടുംബങ്ങളെ മറ്റൊരിടത്തേക്ക് മാറ്റിത്താമസിപ്പിച്ചതിന് ശേഷമാണ് പൊളിച്ചുനീക്കിയത്. . പൊളിച്ചുനീക്കാൻ ആവശ്യമായി വന്ന 3.5 ലക്ഷം രൂപ ഉടമകളിൽ നിന്ന് ഈടാക്കുമെന്ന് കോർപറേഷൻ അറിയിച്ചു.

‘ആർത്തവ കപ്പ് എന്ന മനോഹരമായ കണ്ടുപിടുത്തം’; ശ്രദ്ധേയമായി മെൻസ്ട്രൽ കപ്പ് അനുഭവ കുറിപ്പ്

മെന്‍സ്ട്രല്‍ കപ്പുകള്‍ ഏറ്റവും വില കുറവിൽ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ബെംഗളൂരുവില്‍ 500 കിലോമീറ്റര്‍ പുതിയ റോഡുകള്‍ വരുന്നു; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഡികെ ശിവകുമാര്‍

‘ശരിക്കും വിറച്ചു പോയി’; മെട്രോ യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവം വിവരിച്ച്‌ യുവതി; കേസെടുത്ത് അന്വേഷണം ആരംഭിച്ച്‌ പൊലീസ്