സ്‌കൂളിലെ ഇന്റര്‍വെല്‍ സമയം കൂട്ടണം; നിവിന്റെ ആവശ്യം പരിഗണിക്കാമെന്ന് വിദ്യാഭ്യസ മന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇന്റര്‍വെല്‍ സമയം കൂട്ടണമെന്ന നടന്‍ നിവിന്‍ പോളിയുടെ ആവശ്യം പരിഗണിക്കുമെന്ന്‌ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

കഴിഞ്ഞ ദിവസം നെടുമങ്ങാട് നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് താരം മന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

കുട്ടികള്‍ക്ക് അവരുടെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ മതിയായ സമയം
ഇന്റര്‍വെല്‍ സമയം കൂട്ടുന്നതോടെ കിട്ടുമെന്നും നിവിന്‍ പറഞ്ഞതായി മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇക്കാര്യം പരിഗണിക്കുമെന്നും എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നുവെന്നും മന്ത്രി കുറിപ്പില്‍ പറയുന്നു.

മന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

കഴിഞ്ഞ ദിവസം നെടുമങ്ങാട് ഓണാഘോഷത്തോട് അനുബന്ധിച്ചാണ് ചലച്ചിത്ര താരം നിവിൻ പോളിയെ കണ്ടത്. സംസാരിച്ചപ്പോള്‍ നിവിൻ ഒരു കാര്യം പറഞ്ഞു. കുട്ടികളുടെ ഇന്റര്‍വെല്‍ സമയം കൂട്ടണം എന്നായിരുന്നു നിവിന്റെ ആവശ്യം. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനും മറ്റും മതിയായ സമയം ഇന്റര്‍വെല്‍ സമയം കൂട്ടിയാല്‍ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുമെന്ന് നിവിൻ പറഞ്ഞു. ഇക്കാര്യം പരിഗണിക്കാമെന്ന്‌ നിവിനെ അറിയിച്ചു.ഓണാശംസകള്‍ നേര്‍ന്നു.

Related posts

ബംഗളുരുവിൽ നിന്ന് നേരിട്ട് കാനഡയിലേക്ക് പറക്കം -വ്യോമ ചരക്ക് സേവനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ കരാർ

റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം: നഗരത്തിലെ ബൈക്ക് ടാക്‌സി സുരക്ഷ ചർച്ചയാകുന്നു

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നിർണ്ണായക മാറ്റം: ഇനി രണ്ട് മെയിൻ പരീക്ഷകൾ മാത്രം