ന്യൂജെന്‍ ഡോണിനെ അറസ്റ്റ് ചെയ്ത് പൊലീസ്; ചോദ്യം ചെയ്തതോടെ ചിരിയടക്കാനാകാതെ ഉദ്യോ​ഗസ്ഥര്‍

കാസര്‍കോട്: അറസ്റ്റിലായ ന്യൂജെന്‍ ഡോണിനെ ചോദ്യം ചെയ്ത പൊലീസിന് ചിരിയടക്കാനാകുന്നില്ല. മൊഗ്രാല്‍പുത്തൂര്‍ അറഫാത്ത് നഗറിലെ ഡോണ്‍സഹദ് (സഹദ് 24) ആണ് അറസ്റ്റിലായത്.കത്തി, കളിത്തോക്ക് ,കത്രിക എന്നിവയായിരുന്നു വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ ഡോണ്‍ സഹദിന്റെ ആയുധങ്ങള്‍.

ചൗക്കി മജലിലെ അസംസ്‌കൃത സാധനങ്ങളുടെ കമ്ബനി പാര്‍ടണര്‍ ഉളിയത്തടുക്ക റഹ്മത്ത് നഗറിലെ മുഹമ്മദ് ഷാഫിയെ ഭീഷണിപ്പെടുത്തി ഒരു ലക്ഷം ആവശ്യപ്പെടുകയും 6000 രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

കാസര്‍കോട് സിഐ പി.അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സഹദിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. വധശ്രമം, തട്ടിക്കൊണ്ടു പോകല്‍ ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതിയാണ് ഡോണ്‍ സഹദ് എന്നു പൊലീസ് പറഞ്ഞു.താന്‍ ഒരു ഡോണ്‍ ആണെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്.

മൊഗ്രാലിലെ ഉപേഷിക്കപ്പെട്ട നിലയിലുള്ള സര്‍ക്കാര്‍ കെട്ടിടം നവീകരിച്ചായിരുന്നു ഡോണ്‍ താമസിച്ചു വന്നിരുന്നത്. വ്യാപാരിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷണം ഉര്‍ജിതമാക്കിയതോടെ കുറച്ചു ദിവസം ഒരു തോണിയിലാണ് ഇയാള്‍ താമസിച്ചിരുന്നത്.

നേരത്തെയുണ്ടായ ഒരു ഹണി ട്രാപ് കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്നത് മരത്തിന്റെ മുകളില്‍ ആയിരുന്നു എന്നാണ് പുറത്തു വരുന്ന സൂചനകള്‍. പ്രത്യേക രൂപത്തിലുള്ള ശരീരം കാരണം എവിടെയും മറഞ്ഞിരിക്കാന്‍ ഇയാള്‍ക്ക് സാധിച്ചിരുന്നു. അതെ സമയം നവയുഗ ഡോണിനെ ചോദ്യം ചെയ്ത പൊലീസിനെ ചിരിപ്പിക്കുന്നതായിരുന്നു ഉത്തരങ്ങള്‍.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍