ബംഗളുരു:തടാകത്തിൽ കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു.

ബെംഗളൂരു :ബുദിഗരെ തടാകത്തിൽ കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി.ഉദയ നഗർ ടിൻ ഫാക്ടറിക്കു സമീപം താമസിക്കുന്ന പത്തനംതിട്ട തണ്ണിത്തോട് സ്വദേശി ബിജുവിന്റെ മകൻ വിപിൻ സാം (16) ന്റെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് കണ്ടെത്തിയത്.

ഇന്ദിരാ നഗർ കൈരളി നികേതൻ പിയു കോളജിലെ 2-ാം വർഷ വിദ്യാർഥിയാണ്. ശനിയാഴ്ചയാണു വിപിനും 3 സുഹൃത്തുക്കളും തടാക ത്തിൽ കുളിക്കാനിറങ്ങിയത്. കൂടെയുണ്ടായിരുന്നവർ രക്ഷപ്പെട്ടു.അഗ്നിരക്ഷാ സേനയും പൊലീസും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും വിപിനെ കണ്ടത്താനായില്ല.

തുടർന്ന് കനക്പുരയിൽ നിന്ന് മുങ്ങൽ വിദഗ്ധരെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ചന്നറായപട്ടണ പൊലിസ് ഇൻക്വസ്റ്റ് നടത്തി. ബാംഗ്ലൂർ കേരളസമാജം പ്രവർത്തകരുടെ സഹായത്തോടെ മൃതദേ ഹം പോസ്റ്റ്മോർട്ടത്തിനായി ദേവനഹള്ളി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. സംസ്കാരം പിന്നീട്. മാതാവ്: വിൻസി സഹോദരി: ബിനി

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍