ബെംഗളൂരു: കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ- പോട്ടറി ടൗൺ ഭൂഗർഭപാത നിർമാണം പൂർത്തിയായി.

ബെംഗളൂരു: നമ്മ മെട്രോ ഗൊട്ടിഗരെ നാഗവാര റീച്ചിലെ കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ- പോട്ടറി ടൗൺ 900 മീറ്റർ ഭൂഗർഭപാതയുടെ നിർമാണം പൂർത്തിയായി, ഫെബ്രുവരി 15ന് ആരംഭിച്ച നിർമാണ പ്രവൃത്തികൾ 184 ദിവസം കൊണ്ടാണ് പൂർത്തിയായത്. 21.25 കിലോമീറ്റർ ദൂരം വരുന്ന പിങ്ക് ലൈനിൽ 13.76 കിലോമീറ്റർ ഭൂഗർഭപാതയാണ്.

എംജി റോഡ് മുതൽ ശിവാജി നഗർ വരെയുള്ള ഭൂഗർഭപാതയുടെ നിർമാണം നേരത്തെ പൂർത്തിയായിരുന്നു. 2024ൽ പാതയുടെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എംജി റോഡിൽ പർപ്പിൾ ലൈനുമായി സംഗമിക്കുന്നയിടത്ത് ഇന്റർചേഞ്ച് സ്റ്റേഷനും പാതയുടെ ഭാഗമായി നിർമിക്കുന്നുണ്ട്.

പതഞ്ജലി നെയ്യിൽ മായം, അരിയിൽ കീടനാശിനി; നിയമനടപടിക്കൊരുങ്ങി ഭക്ഷ്യ സുരക്ഷാ വകുപ്പ്

ന്യൂഡൽഹി: വിവാദ യോഗ ഗുരു ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി വിപണിയിലിറക്കിയ നെയ്യിന്റെ സാംപിളിൽ മായം കലർന്നതായി കണ്ടെത്തി.കേന്ദ്ര-സംസ്ഥാന ലബോറട്ടറികളിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ദേശീയ മാധ്യമമായ ‘ഇന്ത്യ അഹെഡ്’ റിപ്പോർട്ട് ചെയ്തു. പതഞ്ജലി അരിയിൽ വലിയ തോതിൽ കീടനാശിനിയും കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.

ഉത്തരാഖണ്ഡിലെ തെഹിയിലെ ഒരു കടയിൽനിന്ന് കണ്ടെടുത്ത നെയ്യിന്റെ സാംപിളാണ് സംസ്ഥാന ലബോറട്ടറിയിൽ പരിശോധിച്ചത്. ഇവിടെ മായം കലർന്നതായി കണ്ടെത്തിയതിനു പിന്നാലെ കേന്ദ്ര ലബോറട്ടറിയിലും പരിശോധനയ്ക്കയച്ചു. ഇതിലും കൃത്രിമം കണ്ടെത്തുകയായിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശിച്ച മാനദണ്ഡങ്ങൾ പൂർത്തീകരിക്കുന്നതിലും പതഞ്ജലി നെയ്യ് പരാജയപ്പെട്ടതായി വ്യക്തമായിട്ടുണ്ട്.

ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ പതഞ്ജലി നെയ്യ് മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി ഉത്തരാഖണ്ഡ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോസ്ഥൻ എം.എൻ ജോഷി പറഞ്ഞു. നെയ്യ് ആരോഗ്യത്തിന് ഹാനികരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. പതഞ്ജലിക്കെതിരെ തെഹ്രി ജില്ലാ കോടതിയിൽ പരാതി നൽകുമെന്ന് ജോഷി അറിയിച്ചു.പതഞ്ജലിയുടെ അരിയിൽ കീടനാശിനികളും കണ്ടെത്തിയതായി ജോഷി വെളിപ്പെടുത്തി.

‘ചാർ ധം യാത്ര’യുടെയു ഭാഗമായി ചംബാധരാസു ദേശീയപാതയിൽ സേലു പാനിയിലുള്ള ഹോട്ടലിൽ നടത്തിയ റെയ്ഡിലാണ് വിഷാംശമുള്ള അരികണ്ടെടുത്തത്. അരിയിൽ വലിയ അളവിൽ കീടനാശിനിയുടെ അളവുണ്ടെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചത്. 2021ലും പതഞ്ജലി നെയ്യ് ആരോഗ്യത്തിന് ഹാനികരമാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തിയിരുന്നു. എന്നാൽ, കേന്ദ്ര ലബോറട്ടറിയിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് അംഗീകരിക്കാൻ പതഞ്ജലി തയാറായിട്ടില്ല.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍