‘സാറേ വല്ലതും തരണേ…’ ഭിക്ഷ യാചിച്ച്‌ കടയിലെത്തിയ യുവാവ് അടിച്ച്‌ മാറ്റിയത് 1.5 ലക്ഷത്തിന്‍റെ ഐ ഫോണ്‍, ആരുമറിഞ്ഞില്ല! സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ബെംഗളൂരു: കർണാടകയിലെ ബെലഗാവിയില്‍, ഭിക്ഷക്കാരന്റെ വേഷത്തിലെത്തിയ യുവാവ് മൊബൈല്‍ ഷോപ്പില്‍ നിന്ന് 1.5 ലക്ഷം രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതായി റിപ്പോർട്ട്.ഐ ഫോണ്‍ 17 പ്രോ മോഡലാണ് കള്ളൻ അടിച്ച്‌ മാറ്റിയത്. ഭിക്ഷ ചോദിക്കാന്നെന്ന വ്യാജേന കടയ്ക്കുള്ളില്‍ പ്രവേശിച്ച പ്രതി, വിലകൂടിയ സ്മാർട്ട്ഫോണ്‍ മോഷ്ടിച്ച്‌ കടന്നുകളയുകയായിരുന്നു. ഫോണ്‍ കാണാതായതിനെത്തുടർന്ന് ജീവനക്കാർ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്.പ്രതി മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. തിലക്വാഡി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവം നടന്നത്. കടയുടമയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചറിയാനും കണ്ടെത്താനുമായി പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍