മൂത്രം കുടിയ്ക്കാന്‍ ഭാര്യയെ നിര്‍ബന്ധിച്ച യുവാവ് അറസ്റ്റില്‍

മൂത്രം കുടിയ്ക്കാന്‍ ഭാര്യയെ നിര്‍ബന്ധിച്ച യുവാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ സെഹോറിലാണ് സംഭവം. ഭര്‍ത്താവ് തന്നെ മൂത്രം കുടിയ്ക്കാന്‍ നിര്‍ബന്ധിക്കുകയാണെന്നും തന്നെ ഉപദ്രവിക്കുകയാണെന്നും യുവതി പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

‘അയാളെന്നെ അടിക്കുമായിരുന്നു. എന്നെക്കൊണ്ട് മൂത്രം കുടിപ്പിക്കുമായിരുന്നു, എനിക്ക് നീതിവേണം. മുന്‍പും ഞാന്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു. ഒരിക്കല്‍, മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി എന്നെ കൊല്ലാന്‍ ശ്രമിച്ചു. എന്റെ പരാതി ആരും കേട്ടില്ലെങ്കില്‍ ഞാന്‍ മുഖ്യമന്ത്രിക്ക് പരാതിനല്‍കും’,യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

‘ചന്ദ്രയാന്‍ -മൂന്ന് പരാജയപ്പെടും’; ദൗത്യത്തെ പരിഹസിച്ചു; പുലിവാല് പിടിച്ച്‌ അധ്യാപകന്‍

ബംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാൻ -മൂന്ന് ദൗത്യം പരാജയപ്പെടുമെന്ന് ട്വീറ്റ് ചെയ്ത അധ്യാപകൻ വിവാദത്തില്‍. മല്ലേശ്വരം പി.യു കോളജിലെ കന്നട അധ്യാപകൻ ഹുലികുണ്ടെ മൂര്‍ത്തിയാണ് ദൗത്യത്തെ പരിഹസിച്ച്‌ ട്വിറ്ററില്‍ പോസ്റ്റിട്ടത്.

പോസ്റ്റ് നിമിഷ നേരം കൊണ്ടാണ് ശ്രദ്ധേയമായത്. രാജ്യത്തിന് അഭിമാനമായ ചാന്ദ്രയാൻ ദൗത്യത്തെ രാജ്യത്തിരുന്ന് കൊണ്ട് തന്നെ പരിഹസിച്ചത് അംഗീകരിക്കാനാകില്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.

പിന്നാലെ അധ്യാപകനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക വിമര്‍ശനം ഉയര്‍ന്നു. വിവാദമായതോടെ സംസ്ഥാന സര്‍ക്കാര്‍ അധ്യാപകനോട് വിശദീകരണം ആവശ്യപ്പെട്ടു. ചന്ദ്രയാൻ-3 ഇത്തവണയും പരാജയപ്പെടും എന്നായിരുന്നു അധ്യാപകന്‍റെ ട്വീറ്റ്. തിങ്കളാഴ്ചയാണ് ചന്ദ്രയാൻ -മൂന്നിനെ കുറിച്ചുള്ള മൂര്‍ത്തിയുടെ സമൂഹമാധ്യമ പോസ്റ്റ് തന്‍റെ ശ്രദ്ധയില്‍പെടുന്നതെന്ന് പ്രീ യൂനിവേഴ്സിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.

‘അത്തരത്തിലൊരു കുറിപ്പ് പോസ്റ്റ് ചെയ്തതിനെ കുറിച്ച്‌ അധ്യാപകനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച അദ്ദേഹം മറുപടി നല്‍കും. ഇതിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും. വിഷയത്തില്‍ ബി.ജെ.പി നേതാവ് എസ്. സുരേഷ് കുമാര്‍ വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പെക്ക് പരാതി നല്‍കിയിട്ടുണ്ട്’, ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍