ആലുവ സ്വദേശിയെ ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ആലുവ സ്വദേശിയെ ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ എടത്തല എടുക്കാട്ടിൽ വീട്ടിൽ അഷ്റഫിന്റെ മകൻ മുഹമ്മദ് ഷഹദ് ആണ് മരിച്ചത്. ഹെബ്ബഗോഡി ഒലിമംഗലയിലെ താമസ സ്ഥലത്താണ് 2 ദിവസം പഴക്കമുള്ള ഷഹദിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ മാസം 9 മുതൽ ഷഹദുമായി ബന്ധപ്പെടാൻ
കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു.

ഹൈദരാബാദ് വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ ആണ് ഷഹദ് ജോലി ചെയ്യുന്നത്. നാട്ടിൽ നിന്നും ഹൈദരാബാദിലേക്കുള്ള യാത്ര മധ്യേ ബെംഗളൂരുവിൽ മുൻപ് സുഹൃത്തുക്കൾ താമസിച്ച റൂമിൽ തങ്ങുകയായിരുന്നു. മരണ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. മൃതദേഹം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിൽ എത്തിച്ചു.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍