ബെംഗളൂരുവില്‍ മലയാളി അഭിഭാഷക മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹത, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ബെംഗളൂരു: മലയാളി അഭിഭാഷകയെ ബെംഗളൂരുവിലെ മത്തിക്കരെയിലുള്ള താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അങ്കമാലി തെക്കേടത്ത് വീട്ടില്‍ ജോയിയുടെ മകള്‍ 28 വയസുകാരി അനുഷ ജോയ് ആണ് മരിച്ചത്.രണ്ട് മാസം മുൻപാണ് അനുഷ ജോലിയുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെത്തിയത്.താമസസ്ഥലത്ത് അനുഷയെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയതിനെ തുടർന്ന് സമീപവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മരണകാരണം സംബന്ധിച്ച്‌ വ്യക്തത ലഭിക്കാത്ത സാഹചര്യത്തില്‍ പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം എം.എസ്. രാമയ്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അതേസമയം, മരണം സ്വാഭാവികമല്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച്‌ കുടുംബം യശ്വന്തപുര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.ലിൻസിയാണ് അനുഷയുടെ മാതാവ്.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍