കെ.എസ്.ആര്‍.ടി.സി.ബസ്സ് ടിപ്പറിലിടിച്ച്‌ 30 പേര്‍ക്ക് പരിക്ക്

കല്ലമ്ബലം: ദേശീയപാതയില്‍ കല്ലമ്ബലം ജംഗ്ഷനില്‍ കെ.എസ്.ആര്‍.ടി.സി.ബസ്സ് ടിപ്പറിലിടിച്ച്‌ ബസ് യാത്രക്കാരായ 30 പേര്‍ക്ക് പരിക്കേറ്റു.വെള്ളിയാഴ്ച രാവിലെ 8.45 ഓടെയായിരുന്നു അപകടം.ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ് നഗരൂര്‍ വെള്ളല്ലൂര്‍ നിന്ന് മെറ്റില്‍ കയറ്റി വരികയായിരുന്ന ടിപ്പറില്‍ ഇടിക്കുകയായിരുന്നു.

ടിപ്പര്‍ ജംഗ്ഷന്‍ കടന്ന് കൊല്ലം ഭാഗത്തേക്ക് തിരിയുന്നതിനിടെ അമിത വേഗതയില്‍ വന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുഖവും തലയും കമ്ബികളിലും സീറ്റുകളിലും ഇടിച്ചാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്.അപകടത്തില്‍ ബസിന്‍്റെ മുന്‍വശത്തെ ചില്ല് തകരുകയും വലതുവശം പൂര്‍ണ്ണമായും തകരുകയും ചെയ്തു.

സീറ്റില്‍ കുടുങ്ങിപ്പോയ ഡ്രൈവര്‍ ആലപ്പുഴ മനു നിവാസില്‍ മനോജിനെ നാട്ടുകാരും പോലീസും ചേര്‍ന്നു ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. കാലിന് സാരമായി പരിക്കേറ്റ മനോജിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ബസ് ടിപ്പറിലിടിച്ച ശേഷം ഇരുപതടിയോളം പിന്നോട്ട് നീങ്ങിയാണ് നിന്നത്.അപകട സമയം ബസ്സിന്‍്റെ പിന്നില്‍ മറ്റ് വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ മറ്റൊരപകടം ഒഴിവാവുകയായിരുന്നു. പരിക്കേറ്റവര്‍: കൊട്ടിയം സ്വദേശി ഫാത്തിമ (16), കൊല്ലം സ്വദേശികളായ അംജിത്ത് (44), ടിക്കു അരവിന്ദ് (44), ബഷീര്‍ (56), ഓച്ചിറ സ്വദേശി വര്‍ഷ രാജന്‍ (39), ചവറ സ്വദേശികളായ വിനോദ് (39), ഋഷിക (8), രേവതി (28) നജീബ് (46) ,അനഘ ബാബു (20), പുലിയൂര്‍ക്കോണം സ്വദേശികളായ ആമിന (26), ബീന ബീഗം (58), ഹരിപ്പാട് സ്വദേശി പ്രദീപ് (21), ആലപ്പുഴ സ്വദേശികളായ ഗോപിക (23), പ്രകാശ് (28), നൂറനാട് സ്വദേശികളായ അജിതകുമാരി (49), ബിനു ( 41), കാരംകോട് സ്വദേശി ഷിബു സക്കറിയ ( 41), മാവേലിക്കര സ്വദേശി ഷൈന്‍ (59), കാര്യവട്ടം സ്വദേശി സതീഷ് കുമാര്‍ (44), പുത്തന്‍പാലം സ്വദേശി അര്‍ച്ചന (34), ചാത്തന്നൂര്‍ സ്വദേശികളായ ഗീതികവിദ്യ കൃഷ്ണ (24), തിരുവനന്തപുരം നിത്യാനന്ദന്‍ (69), കരുനാഗപ്പള്ളി സ്വദേശി അനീഷ് (23), കൊല്ലം കോട് സ്വദേശി സ്റ്റാലിന്‍ (33), പാള്‍ട്ട് (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവശിപ്പിച്ചു. പല്ലിനും മൂക്കിനും വേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. നാവായിക്കുളത്തു നിന്ന് ഫയര്‍ഫോഴ്സ് എത്തി ബസ്സും ലോറിയും മാറ്റി അര മണിക്കൂറിനുള്ളില്‍ ഗതാഗതം പുന:സ്ഥാപിച്ചു.കല്ലമ്ബലം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍