സ്റ്റേഷനില്‍ തിരുവാതിര കളിച്ച് വൈറലായി പുരുഷ പോലീസ് ഉദ്യോഗസ്ഥര്‍!

തൃശൂര്‍: കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷം വ്യത്യസ്തമായി ആഘോഷിച്ച് ഉദ്യോഗസ്ഥര്‍. പുരുഷ പോലീസുകാരുടെ തിരുവാതിര കളിയായിരുന്നു ഇവിടത്തെ ആഘോഷങ്ങളില്‍ ശ്രദ്ധ നേടിയത്.

ആഘോഷത്തിന്റെ ഭാഗമായി പരിപാടികള്‍ രാവിലെ മുതല്‍ തന്നെ ആരംഭിച്ചിരുന്നു. ശ്രദ്ധേയമായ തിരുവാതിരക്കളി അവതരിപ്പിച്ചത് എസ്.സി.പി.ഒ മുതല്‍ എസ്.ഐമാര്‍ വരെയുള്ള പുരുഷ പോലീസ് ഉദ്യോഗസ്ഥരാണ്. എസ്.ഐമാരായ ജോബി,സെബി,ജിമ്പിള്‍,സാജന്‍, ജെയ്‌സന്‍,എ.എസ്‌ഐ മാരായ ബാബു,റെജി,ജഗദീഷ്,എസ്.സി.പി.ഒ ജാക്‌സണ്‍ എന്നിവരാണ് തിരുവാതിരയിലെ താരങ്ങള്‍.

ആഘോഷത്തിന്റെ ഭാഗമായി നാടകം, വടം വലി, കാലാ-കായിക മത്സരങ്ങളും ഒരുക്കിയിരുന്നു. സിവില്‍ പൊലീസ് ഓഫീസര്‍ അഖില്‍ ചായക്കൂട്ട് കൊണ്ടൊരുക്കിയ മഹാബലിയുടെ രൂപവും ആഘോഷത്തിന് മാറ്റ് കൂട്ടി. ഡിവൈ.എസ്.പി സലീഷ് എന്‍.ശങ്കരന്‍, സി.ഐ. ഇ.ആര്‍ ബൈജു, എസ്.ഐ ഹരോള്‍ഡ് ജോര്‍ജ്ജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഓണാഘോഷം.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍