മടിവാളയിൽ താമസിച്ചിരുന്ന കോഴിക്കോട് സ്വദേശി സോഫ്റ്റ്‌വെയർ എഞ്ചിനീയർ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.

ബെംഗളുരുവിലെ ഐടി കമ്പനിയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ മലയാളി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.

കോഴിക്കോട് മണ്ണർ പ്രബോധിനിയിൽ വിജയന്റെ മകനും മഡിവാളക്കടുത്ത് മാരുതി നഗറിൽ പിജിയിൽ (പേയിംഗ് ഗസ്റ്റായി) താമസിക്കുന്ന അജീഷ് കെ വിജയനാണ് (30) ആത്മഹത്യ ചെയ്തത്. ശനിയാഴ്ചയാണ് സംഭവം. പുലർച്ചെ നാലരയോടെ

പിജിയിൽ നിന്നും പുറത്ത് പോയ അജീഷ് രാവിലെ ഒമ്പതരയേടെ സുഹൃത്തുക്കളെ വിളിച്ച് താൻ ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന് പറഞ്ഞിരുന്നു. ഇതേ തുടർന്ന് സുഹൃത്തുക്കൾ അജീഷിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

തുടർന്ന് സുഹൃത്തുക്കൾ മഡിവാള പോലീസിനെ വിവരം അറിയിച്ചു. വൈകിട്ട് അജീഷിന്റെ മൃതദേഹം ഹൊറമാവ് റെയിൽവേ പാലത്തിന് സമീപം കണ്ടെത്തുകയായിരുന്നു.

 ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം   

176 പേർക്ക് ഇന്ന് കോവിഡ്:7000 ത്തിലെത്തി കർണാടക

Related posts

ബെംഗളൂരു ടീച്ചേഴ്‌സ് മണ്ഡലത്തിൽ കോൺഗ്രസിന് തോൽവി; ‘ബാലറ്റിലും തോറ്റതിന് എന്ത് ന്യായീകരണം?’ പരിഹസിച്ച് നിഖിൽ കുമാരസ്വാമി

എസ്. ജാനകിക്ക് സ്വരാഞ്ജലിയുമായി ഏയ്മ കർണാടക

ഇസ്രായേലിലേക്ക് ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍ അയച്ച്‌ ട്രംപ്; യുഎസ് പോര്‍വിമാനങ്ങള്‍ തകര്‍ത്ത് ഇറാന്‍