കേരളത്തിൽ ഇന്ന് 791 പേര്‍ക്ക് കോവിഡ് 19 : 532 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ.

തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരില്‍ 135 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 98 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. 532 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയുമാണ്‌ രോഗം പകര്‍ന്നത്. ഇവരില്‍ 42 പേരുടെ ഉറവിടം വ്യക്തമല്ല. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 1 ബി.എസ്.എഫ് ജവാനും 1 ഐ.ടി.ബി.പി ജവാനും 7 കെ.എസ്.ഇ ക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഒരു മരണമുണ്ടായി. തൃശൂര്‍ പുല്ലൂര്‍ സ്വദേശി ഷൈജുവാണ് മരിച്ചത്.

തിരുവനന്തപുരം 246 , എറണാകുളം 115 , പത്തനംതിട്ട 87 , ആലപ്പുഴ 57 , കൊല്ലം 47 , കോട്ടയം 39 , കോഴിക്കോട് 32 , തൃശൂര്‍ 32 , കാസറഗോഡ് 32 , പാലക്കാട് 31 , വയനാട് 28 , മലപ്പുറം 25 , ഇടുക്കി 11 , കണ്ണൂര്‍ 9 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

‘മകന് കടുത്ത പനി, ഒരിടത്തും പ്രവേശനം അനുവദിക്കുന്നില്ല’ യെദ്യൂരപ്പയുടെ വീടിന് മുന്നില്‍ പ്രതിഷേധവുമായി യുവാവും കുടുംബവും 

അതേസമയം, രോഗബാധിതരായി ചികിത്സയിലായിരുന്ന 133 പേര്‍ രോഗമുക്തരായി. മലപ്പുറം 32 , തൃശൂര്‍ 32 , കാസര്‍ഗോഡ് 9 , കോഴിക്കോട് 9 , കണ്ണൂര്‍ 8 , കോട്ടയം 8 , തിരുവനന്തപുരം 8 , കൊല്ലം 7 , ആലപ്പുഴ 6 , എറണാകുളം 5 , ഇടുക്കി 5 , വയനാട് 4 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.

11066 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 6029 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

 ഡ്രൈവർക്കു കോവിഡ്:ബംഗളുരു സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവു ക്വാറന്റൈനിൽ 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 178,481 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6124 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1152 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16642 സാമ്ബിളുകളാണ് പരിശോധിച്ചത്.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍