സ്വവര്‍ഗരതിക്ക്‌ ആപ്പുവഴി വിളിച്ചുവരുത്തി ഭീഷണിപെടുത്തി ആളുകളില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ പ്രതികള്‍ അറസ്റ്റിലായി

സ്വവര്‍ഗരതിക്ക് ആപ്പുവഴി വിളിച്ചുവരുത്തി ഭീഷണിപെടുത്തി ആളുകളില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ പ്രതികള്‍ മലപ്പുറത്തെ തിരൂരില്‍ അറസ്റ്റിലായി. തിരൂര്‍ സ്വദേശികളായ കളത്തില്‍പറമ്ബില്‍ ഹുസൈന്‍, പുതിയത്ത് മുഹമ്മദ് സാദിഖ്, കോഴിപറമ്ബില്‍ മുഹമ്മദ് റിഷാല്‍ എന്നിവരും പ്രായപൂര്‍ത്തിയാകാത്ത മറ്റ് നാലുപേരുമാണ് പൊലീസ് പിടിയിലായത്.

പൂക്കയില്‍ സ്വദേശിയില്‍ നിന്ന് 85000 രൂപയും പൊന്നാനി സ്വദേശിയില്‍ നിന്ന് 15000 രൂപയും മൊബൈല്‍ ഫോണുമാണ് സംഘം തട്ടിയെടുത്തത്. പൂക്കയില്‍, പൊന്നാനി സ്വദേശികളുടെ പരാതിയെ തുടര്‍ന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ ഒരാള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും തുടര്‍ന്ന് പല ആളുകളുമായി ചാറ്റ് ചെയ്യുകയും ചെയ്ത ശേഷം സ്വവര്‍ഗരതിക്ക് പണവും സ്ഥലവും പറഞ്ഞുറപ്പിച്ച്‌ ആളുകളെ വിളിച്ചുവരുത്തും. പിന്നീട് പ്രതികളെല്ലാവരും കൂടിച്ചേര്‍ന്ന് ഫോണിലും മറ്റും വീഡിയോ എടുത്ത് പൊലീസിനേയും ബന്ധുക്കളേയും അറിയിക്കുമെന്നും സാമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് പ്രതികള്‍ ചെയ്തിരുന്നത്.

 

Related posts

ബംഗളുരുവിൽ നിന്ന് നേരിട്ട് കാനഡയിലേക്ക് പറക്കം -വ്യോമ ചരക്ക് സേവനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ കരാർ

റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം: നഗരത്തിലെ ബൈക്ക് ടാക്‌സി സുരക്ഷ ചർച്ചയാകുന്നു

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നിർണ്ണായക മാറ്റം: ഇനി രണ്ട് മെയിൻ പരീക്ഷകൾ മാത്രം