കര്‍ണാടക സാംസ്‌കാരിക മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

ബംഗളൂരു : കര്‍ണാടക സാംസ്‌കാരിക, ടൂറിസം മന്ത്രി സിടി രവിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇക്കാര്യം മന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത് .രണ്ടാമത്തെ പരിശോധനയിലാണ് ഫലം പോസിറ്റീവായതെന്ന് വ്യക്തമായത് . ഇന്ന് മൂന്നാം ടെസ്റ്റിന് വിധേയനാകുമെന്നും അദ്ദേഹം പറഞ്ഞു. രോഗ ലക്ഷണങ്ങളൊന്നും തനിക്കുണ്ടായിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

ഇതാദ്യമായാണ് കര്‍ണാടകയില്‍ ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. കോവിഡ് സ്ഥിരീകരിക്കുന്ന സംസ്ഥാനത്ത് നാലാമത്തെ നിയമസഭാ അംഗം കൂടിയാണ് സിടി രവി. നേരത്തെ മൂന്ന് എംഎല്‍എമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബിജെപി എംഎല്‍എ എംകെ പ്രാണേഷ്, ജെഡിയു എംഎല്‍എ ഭോജെ ഗൗഡ, കോണ്‍ഗ്രസ് എംഎല്‍എ ഡിടി രാജ ഗൗഡ എന്നിവരുടെ പരിശോധന ഫലമാണ് പോസിറ്റീവായത്.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍