കൊവിഡ്: അടച്ചിട്ട കര്‍ണ്ണാടക – കാസര്‍കോട് അതിര്‍ത്തി റോഡുകള്‍ തുറന്നു:അതിര്‍ത്തി കടന്നുള്ള യാത്രയ്ക്ക് പ്രതിമാസ പാസും ഏര്‍പ്പെടുത്തി

കാസര്‍കോട്: കൊവിഡ് വ്യാപനഭീതിയില്‍ ജില്ലാ അതിര്‍ത്തിയില്‍ കര്‍ണാടക മണ്ണിട്ട് അടച്ച റോഡുകള്‍ തുറന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കര്‍ണാടക പൊലീസിന്റെ നേതൃത്വത്തിലാണ് സംസ്ഥാനാന്തര പാത ഉള്‍പ്പെടെയുള്ള റോഡുകളിലെ മണ്ണ് നീക്കം ചെയ്തത്.

ചെര്‍ക്കള ജാല്‍സൂര്‍ സംസ്ഥാനാന്തര പാതയിലെ ഗാളിമുഖ, കൊട്ട്യാടി, മുരൂര്‍ എന്നിവിടങ്ങളിലെയും വോര്‍ക്കാടി, ബെള്ളൂര്‍, ദേലംപാടി പഞ്ചായത്തുകളിലെ മറ്റ് ചെറിയ റോഡുകളിലെയും മണ്ണാണ് യാത്രയ്ക്കായി തുറന്നുകൊടുത്തത്. മാത്രമല്ല, അതിര്‍ത്തി കടന്നുള്ള യാത്രയ്ക്ക് പ്രതിമാസ പാസും കര്‍ണാടക ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഓണം സ്പെഷ്യൽ ബസ് സർവീസ് : കർണാടക ആർ.ടി.സി. ബുക്കിംഗ് ആരംഭിച്ചു

അതേസമയം, കാസര്‍കോട് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും വിലക്കുകളും നിലനില്‍ക്കുന്നുണ്ട്. ദക്ഷിണ കന്നഡയില്‍ താമസിക്കുന്നവര്‍ക്ക് സേവാസിന്ധു ആപ്പ് വഴിയാണ് പാസെടുക്കേണ്ടത്. റോഡുകള്‍ ഗതാഗതത്തിനു തുറന്നുകൊടുത്തെങ്കിലും നിലവിലുള്ള നിയന്ത്രണങ്ങള്‍ അതിര്‍ത്തിയില്‍ തുടരുമെന്നും കര്‍ണ്ണാടക അറിയിച്ചിട്ടുണ്ട്. കേരള അതിര്‍ത്തിയില്‍ കര്‍ണ്ണാടക മണ്ണിട്ട് അടച്ചത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.

നാട്ടിൽ കുടുങ്ങിയവർക്ക്‌ വേണ്ടി ബാംഗ്ലൂർ മലയാളിയുടെ പുതിയ സംരംഭം"ഘർ പേ രഹോ" ശ്രദ്ധേയമാവുന്നു   

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ബെംഗളൂരുവില്‍ 500 കിലോമീറ്റര്‍ പുതിയ റോഡുകള്‍ വരുന്നു; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഡികെ ശിവകുമാര്‍

‘ശരിക്കും വിറച്ചു പോയി’; മെട്രോ യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവം വിവരിച്ച്‌ യുവതി; കേസെടുത്ത് അന്വേഷണം ആരംഭിച്ച്‌ പൊലീസ്