ബംഗളുരു:31 കുട്ടികൾക്ക് കൊറോണ;രണ്ട് സ്കൂളുകൾ കോവിഡ് ക്ലസ്റ്ററായി

ബെംഗളൂരു :ദാസറഹള്ളിയിലെ 2 സ്കൂളുകൾ കോവിഡ് ക്ലസ്റ്റർ. 31 കുട്ടികൾ പോസിറ്റീവായതിനെ തുടർന്ന് ഇവിടങ്ങളിലെ 3 ക്ലാസുകൾക്ക് അവധി നൽകി. ഒരു സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന 10 പേർക്കും മറ്റൊരു സ്‌കൂളിലെ 5,6 ക്ലാസുകളിലെ 21 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. അധ്യാപകരെയും ഇവരുടെ സഹപാഠികളെയും കോവിഡ് പരിശോധനയ്ക്കു വിധേയരാക്കി.

ഈ അധ്യയന വർഷം ആരംഭിച്ചതിനു ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആദ്യ ക്ലസ്റ്ററാണിത്.അതേസമയം കോവിഡ് ചികിത്സ ആശുപത്രികളിൽ അഡിമിറ്റ്ആകുന്നവരുടെ എണ്ണം കുറവാ യതിനാൽ, സംസ്ഥാനത്ത് നാലാം തരംഗത്തിന്റെ സൂചനകളൊന്നുമില്ലെന്ന് ആരോഗ്യ മന്ത്രി ഡോ.കെ സുധാകർ പറഞ്ഞു.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍