ഡല്‍ഹിയില്‍ കര്‍ണാടക ഭവന്‍ ഉദ്ഘാടനം ഇന്ന്

ഡല്‍ഹിയിലെ ചാണക്യപുരി നയതന്ത്ര എന്‍ക്ലേവ് ഏരിയയില്‍ നിർമിച്ച പുതിയ കര്‍ണാടക ഭവന്‍ കെട്ടിടം ‘കാവേരി ഭവന്‍’ മുഖ്യമന്ത്രി സിദ്ധരാമയ്യ ബുധനാഴ്ച ഉദ്ഘാടനം ചെയ്യും.50 വര്‍ഷം പഴക്കമുള്ള പഴയ കര്‍ണാടക ഭവന് പകരമായാണ് പുതിയ കെട്ടിടം നിർമിച്ചത്. പഴയ കെട്ടിടം സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ നോട്ടീസ് നല്‍കിയിരുന്നു. തുടർന്നാണ് ഇത് പൊളിച്ചുമാറ്റി പുതിയ കർണാടക ഭവൻ നിർമിച്ചത്.

ഉദ്ഘാടന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖാഗെ, കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമന്‍, പ്രള്‍ഹാദ് ജോഷി, എച്ച്‌.ഡി. കുമാരസ്വാമി, ശോഭ കരന്ദരാജെ, വി. സോമണ്ണ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, സംസ്ഥാന മന്ത്രിമാരായ എച്ച്‌.സി. മഹാദേവപ്പ, സതീഷ് ജാര്‍ക്കിഹോളി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ആകെ 52 മുറികളുണ്ട്. 2019ല്‍ ആണ് പദ്ധതിക്കു അംഗീകാരം ലഭിച്ചത്. 140 കോടി രൂപയാണ് ചെലവ്.

അച്ഛന്റെ കടം തീര്‍ക്കാന്‍ മകന്റെ ‘മരണാഭിനയം’; 2 കോടിയുടെ ഇന്‍ഷുറന്‍സ് തട്ടാന്‍ വ്യാജ അപകടം

വാഹനാപകടത്തില്‍ മകന്‍ മരിച്ചെന്ന് പറഞ്ഞ് 2 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ ശ്രമിച്ച പിതാവ് പിടിയില്‍.കഴിഞ്ഞ 5നാണ് മകന്‍ ഗഗന്‍ ബൈക്ക് അപകടത്തില്‍പെട്ടെന്ന് നജഫ്ഗഡ് സ്വദേശി സതീഷ് കുമാര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചത്.തലയ്ക്കു പരുക്കേറ്റ ഗഗനെ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോയെന്നും പ്രാഥമിക ചികിത്സ നല്‍കിയെന്നുമാണ് സതീഷ് പൊലീസിനോടു പറഞ്ഞത്. എന്നാല്‍, രേഖാമൂലം പരാതി നല്‍കാന്‍ കൂട്ടാക്കിയില്ലെന്നും കേസെടുക്കുന്നതിനു മുന്‍പുതന്നെ സ്റ്റേഷനില്‍നിന്നു പോയെന്നും ഡിസിപി അങ്കിത് സിങ് അറിയിച്ചു.

ഒരാഴ്ചയ്ക്കു ശേഷം പൊലീസ് ബന്ധപ്പെട്ടപ്പോള്‍ മകന്‍ മരിച്ചെന്നും ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ അന്ത്യകര്‍മങ്ങള്‍ ചെയ്‌തെന്നും സതീഷ് പറഞ്ഞു. തൊട്ടടുത്ത ദിവസം അപകടമരണത്തിനു കേസെടുത്തില്ലെന്ന് ആരോപിച്ച്‌ അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതിയും നല്‍കി. എന്നാല്‍, സതീഷിന്റെ മൊഴികളില്‍ വൈരുധ്യം തോന്നിയ പൊലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു.ഗഗന്റെ ബൈക്ക് അപകടത്തില്‍പെട്ട സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ പരിശോധിച്ച പൊലീസ് ഗഗനും മറ്റൊരാളും ചേര്‍ന്നു വ്യാജ അപകടം സൃഷ്ടിച്ചതാണെന്നു കണ്ടെത്തി.

പിന്നീട്, ഒരു ഡോക്ടറുടെ സഹായത്തോടെ ഗഗന്റെ തലയില്‍ ചെറിയൊരു മുറിവുണ്ടാക്കുകയായിരുന്നെന്നും തെളിഞ്ഞു. തുടര്‍ന്ന്, സതീഷിനെ ചോദ്യം ചെയ്തപ്പോഴാണു ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനുള്ള ശ്രമമായിരുന്നെന്നു വ്യക്തമായത്കേസില്‍ സതീഷിനെയും സഹായികളായ അഭിഭാഷകനെയും ഡോക്ടറെയും അറസ്റ്റ് ചെയ്തു. സാമ്ബത്തിക പ്രതിസന്ധികളുണ്ടായിരുന്ന സതീഷിന് അഭിഭാഷകനായ മന്‍മോഹനാണ് ഉപായം നിര്‍ദേശിച്ചത്. ഒളിവില്‍പോയ ഗഗനുവേണ്ടി തിരച്ചില്‍ നടത്തുന്നുണ്ടെന്നു പൊലീസ് പറഞ്ഞു..

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍