ബെംഗളൂരു ആസ്ഥാനമായ മലയാളി സ്റ്റാര്‍ട്ടപ് ‘സെര്‍ട്ടിഫൈമീ’യില്‍ നിക്ഷേപിക്കാൻ കലാപിന കാപിറ്റല്‍;ഒരു വര്ഷം കൊണ്ട് അഭിമാനകരമായ വളർച്ചയുമായി കമ്പനി

കൊച്ചി ∙ ബെംഗളൂരു ആസ്ഥാനമായ മലയാളി സ്റ്റാര്‍ട്ടപ് ‘സെര്‍ട്ടിഫൈമീ’യില്‍ നിക്ഷേപക സ്ഥാപനമായ കലാപിന കാപിറ്റല്‍ വക നിക്ഷേപം.
തുക വെളിപ്പെടുത്തിയിട്ടില്ല. തൃശൂര്‍ സ്വദേശിയായ രഞ്ജിത് തറയില്‍ 2021ല്‍ രൂപീകരിച്ച സ്റ്റാര്‍ട്ടപ്പായ സെര്‍ട്ടിഫൈമീ ചുരുങ്ങിയ കാലം കൊണ്ട് ആഗോളതലത്തില്‍ തന്നെ പ്രമുഖ ഡിജിറ്റല്‍ ക്രെഡെന്‍ഷ്യല്‍ മാനേജ്മെന്റ് പ്ലാറ്റ്ഫോമായി വളരുകയാണ്.

700ലേറെ സ്ഥാപനങ്ങളാണു പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്. വിവിധ കോഴ്സുകളിലെ പേപ്പര്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കു പകരം ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബാഡ്ജുകള്‍ തുടങ്ങി ഡിജിറ്റല്‍ ലൈസന്‍സുകളും രേഖകളുമെല്ലാം ഡിജിറ്റല്‍ ക്രെഡെന്‍ഷ്യല്‍സില്‍ ഉള്‍പ്പെടുന്നു. ‘വിദ്യാഭ്യാസ മേഖലയ്ക്കു പുറമേ, ഇ കൊമേഴ്സ്, ലക്ഷുറി, എച്ച്‌ആര്‍ ടെക് തുടങ്ങി കൂടുതല്‍ മേഖലകളിലേക്ക് ഞങ്ങളുടെ പ്ലാറ്റ്ഫോം വികസിപ്പിക്കുകയാണു ലക്ഷ്യം. ഇപ്പോള്‍ ലഭിച്ച ഫണ്ട് അതിനായി ഉപയോഗിക്കും. ആഗോള ഡിജിറ്റല്‍ ക്രെ‍ഡെന്‍ഷ്യല്‍സ് വിപണി 2025 ല്‍ 40 ബില്യന്‍ ഡോളറിന്റേതായി ഉയരും.

കോവിഡ് കാലത്താണു സ്റ്റാര്‍ട്ടപ്പായി റജിസ്റ്റര്‍ ചെയ്തത്. അതിനു മുന്‍പു പ്രൊപ്രൈറ്ററി സ്ഥാപനമായിരുന്നു. ബെംഗളൂരു ഐടി ഹബ് ആയതിനാല്‍ അവിടെ തുടങ്ങി. വൈറ്റ്ഫീല്‍ഡിലാണ് ആസ്ഥാനം. ക്വാഡ്രാലോജിക്സ് ഉള്‍പ്പെടെയുള്ള കമ്ബനികളില്‍ ജോലി ചെയ്ത ശേഷമാണു സ്വന്തം സ്റ്റാര്‍ട്ടപ്പിലേക്ക് എത്തിയത്. കേരളത്തില്‍ തല്‍ക്കാലം ഓഫിസില്ല. പക്ഷേ, ഞങ്ങളുടെ സജീവ സാന്നിധ്യമുണ്ട്’ – സെര്‍ട്ടിഫൈമീ സ്ഥാപകനും സിഇഒയുമായ രഞ്ജിത് തറയില്‍ പറഞ്ഞു. ഹുറുണ്‍ ഇന്ത്യ എംഡി അനസ് റഹ്മാന്‍ ജുനൈദും കോഗ്ലോ വെഞ്ചേഴ്സ് പാര്‍ട്നര്‍ വിനോദ് ജോസും ചേര്‍ന്നു സ്ഥാപിച്ച നിക്ഷേപ സ്ഥാപനമാണു കലാപിന കാപിറ്റല്‍.

മലയാളി വ്യാപാരി ബെംഗളൂരുവിൽ അന്തരിച്ചു

“ഒരു പെണ്ണിന് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്മാനമാണ് മെൻസ്ട്രൽ കപ്പ്”, പെണ്ണിന്റെ സ്വാതന്ത്ര്യം മാറുകയാണ് ,അതിന്റെ ഭാഗമാകാൻ താല്പര്യമുണ്ടോ?
മിയബെല്ല!!! ,ഇന്ത്യയിലെ നമ്പർ 1 മെൻസ്ട്രൽ കപ്പ് ഇന്ത്യയിലുടനീളം ഡിസ്‌ട്രിബ്യുട്ടേറെ/ഡീലറെ തേടുന്നു .
താല്പര്യമുള്ളവർ ബന്ധപ്പെടുക
Contact :+91 7676750627
Email : info@montbreeze.com
Website : www.montbreeze.com
Amazon: ORDER LINK

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍