ബാംഗ്ലൂർ മലയാളികളുടെ യാത്ര പ്രശ്നം:കേരള ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആൻറണി രാജുവുമായി കലാ ബാംഗ്ലൂർ ചർച്ച നടത്തി.

ബാംഗ്ലൂരിലെ മലയാളികളുടെ യാത്ര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കല ബാംഗ്ലൂരിൻ്റെ ഭാരവാഹികളുമായി ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആൻറണി രാജു കുമാര കൃപ ഗസ്റ്റ് ഹൗസിൽ ചർച്ച നടത്തി. മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പുതിയ ബസ് സർവീസിനെ പറ്റിയും നിർത്തി വെച്ചിരിക്കുന്ന സർവ്വീസുകൾ പുനരാരംഭിക്കുന്നതിനെ പറ്റിയും ഇപ്പോൾ മൈസൂർ റോഡ് സാറ്റ്ലൈറ്റ് വരെ വരുന്ന ബസ്സുകൾ പീനിയ ബസവേശ്വര ബസ് സ്റ്റാൻഡിലേക്ക് നീട്ടുന്നതിനെ പറ്റിയും ചർച്ചചെയ്യുകയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കല ബാംഗ്ലൂരിന് ഉറപ്പു നൽകുകയും ചെയ്തു.

വിദ്യാർഥികൾ മുതൽ വ്യവസായികൾ വരെയുള്ള നിരവധി ആൾക്കാരുമായി കലയുടെ ഭാരവാഹികൾ ചർച്ച ചെയ്തതിൽ നിന്ന് ഉരുത്തിരിഞ്ഞ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ നിവേദനം കലയുടെ സെക്രട്ടറി ഫിലിപ്പ് ജോർജ് മന്ത്രിക്ക് കൈമാറി. പ്രസിഡൻറ് ജീവൻ തോമസ്, വൈസ് പ്രസിഡണ്ട് ശശി രാഘവൻ, ലേഡീസ് വിങ് ചെയർപേഴ്സൺ ശോണിമ അനീഷ്, ബിനു പാപ്പച്ചൻ,ജസ്റ്റൻ വടക്കൻ എന്നിവർ സന്നിഹിതരായിരുന്നു

Advertisement : ചെമ്മണ്ണൂർ ക്രെഡിറ്റ്സ് & ഇൻവെസ്റ്റ്മെന്റ് ; കേരളത്തിനും തമിഴ്‌നാടിനും പുറമെ കർണാടകയിലും ; ‘ബൊചെ’യുടെ വരവ് ആഘോഷമാക്കി ബെംഗളൂരു https://dev.bangaloremalayali.in/chemmannur-credits-and-investment-karnataka-bengaluru-branches-opening/
നമസ്കാരം ബെംഗളൂരു 🙏, ബൊച്ചെ നിങ്ങളെ സ്വാഗതം ചെയ്യുന്നു സ്വർണ പണയങ്ങളുടെയും മറ്റു സാമ്പത്തിക ഭദ്രത പദ്ധതികളുടെയും വിശാലമായ ലോകത്തേക്ക് , നൂറിലധികം ബ്രാഞ്ചുകളുമായി ബോബി ചെമ്മണ്ണൂർ BOCHE GOLD LOAN കർണാടകയിലുടനീളം പ്രവർത്തനമാരംഭിക്കുന്നു

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍