‘ജോണി ഡെപ്പ് എന്റെ വസ്ത്രം പറിച്ചെറിഞ്ഞു; എന്റെ ലൈംഗികാവയവത്തില്‍ കൊക്കെയ്ന്‍ ഒളിപ്പിച്ചിട്ടുണ്ടൊ എന്ന് പരിശോധിച്ചു’-ആംബര്‍ ഹേര്‍ഡ്

ലോസ് ഏഞ്ചല്‍സ്: നടിയും മുന്‍ഭാര്യയുമായ ആംബര്‍ ഹേര്‍ഡിനെതിരെ നടന്‍ ജോണി ഡെപ്പ് നല്‍കിയ മാനനഷ്ട കേസിന്റെ വിചാരണ പുരോഗമിക്കവെ അവരുടെ കലുഷിതമായ ദാമ്ബത്യജീവിതത്തിന്റെ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

ഇന്നലെ കോടതിയിലെത്തിയഹേര്‍ഡ് പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു 2013 മെയ്‌ മാസത്തില്‍ ഒരു ഒഴിവുകാല യാത്രയ്ക്കിടെ ഡെപ്പില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകള്‍ ഒന്നൊന്നായി എണ്ണിപ്പറഞ്ഞത്. കാലിഫോര്‍ണിയ ഹിക്സ്വില്ലിലെ ഒരു ട്രെയ്ലര്‍ പാര്‍ക്കിലെ താമസത്തിനിടയിലായിരുന്നു ഇത് സംഭവിച്ചത്.

ഒരു ട്രെയിലറിനകത്തുള്ള ജീവിതം ആസ്വദിക്കാന്‍ എത്തിയതായിരുന്നു തങ്ങളെന്ന് പറഞ്ഞ ഹേര്‍ഡ്, സമയത്തുകൊക്കെയ്ന്‍ കിട്ടാതെ ഭ്രാന്തുപിടിച്ച അവസ്ഥയിലായ ഡെപ്പ് തന്റെ നേരെ കയര്‍ത്തു എന്ന് പറഞ്ഞു. ട്രെയിലറിനകത്ത് ഉണ്ടായിരുന്ന പലതും എറിഞ്ഞു തകര്‍ത്തു. ബാത്ത് റൂമിലേക്ക് പോയ തന്റെ പുറകെ വന്ന് അത് എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത് എന്നു ചോദിച്ചു. പിന്നെ തന്നെ തല്ലി താഴെയിട്ട് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി. അടിവസ്ത്രങ്ങള്‍ പോലും ഊരിമാറ്റി ലൈഗികാവയവത്തിനുള്ളില്‍ വരെ കൊക്കെയ്ന്‍ വച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു.

വേദനിപ്പിക്കുന്ന രീതിയില്‍ വിരലുകള്‍ ആഴത്തില്‍ ആഴ്‌ത്തിയാണ് പരിശോധിച്ചതെന്നും അവര്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. ഒന്നും ചെയ്യാനാകാതെ നിശബ്ദയായി നില്‍ക്കാന്‍ മാത്രമേ തനിക്കായുള്ളു എന്നും അവര്‍ കോടതിയില്‍ പറഞ്ഞു. സംഭവത്തിനു കുറച്ചു മുന്‍പായി ഒരു ക്യമ്ബ് ഫയര്‍ നടന്നപ്പോള്‍ എം ഡി ഏം എ ഉപയോഗിച്ച ഒരു വനിത ഡെപ്പിനടുത്തിരുന്ന് അയാളുടെ തോളില്‍ തലചായ്ച്ചുവെന്നും അതാണ് ഡെപ്പിനെ പ്രചോദനമായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജീവിതത്തില്‍ ആദ്യമായി ഡെപ്പ് തന്നെ മര്‍ദ്ദിച്ച സംഭവവും ഹേര്‍ഡ് ഓര്‍മ്മിച്ചു പറഞ്ഞു. തന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ച സംഭവമായിരുന്നു അതെന്നും അതുകൊണ്ടു തന്നെ ഒരിക്കലും മറക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. ഡെപ്പിന്റെ കൈയില്‍ പച്ചകുത്തിയിരുന്ന മുന്‍ കാമുകിയുടെ പേരിനെ ചൊല്ലിയായിരുന്നു തര്‍ക്കം ആരംഭിച്ചതെന്ന് അവര്‍ പറഞ്ഞു. എഴുതിയത് എന്താണെന്ന് മനസ്സിലാകാത്തതിനാല്‍ അത് എന്താണെന്ന് ചോദിച്ചു. കാമുകിയുടെ പേര് പറഞ്ഞ ഉടനെ അത് തമാശയായിരിക്കുമെന്ന് കരുതി താന്‍ ചിരിച്ചെന്നും ഉടന്‍ കോപിഷ്ഠനായ ഡെപ്പ് തന്നെ മര്‍ദ്ദിക്കുകയായിരുന്നു എന്നും അവര്‍ പറഞ്ഞു.

പിന്നീടെപ്പോഴോ, മയക്കുമരുന്നിന്റെ പിടിയില്‍ നിന്നും മോചിതനായപ്പൊള്‍ തന്നെ മര്‍ദ്ദിച്ചതില്‍ ഡെപ്പ് മാപ്പ് പറഞ്ഞെങ്കിലും തന്റെ ജീവിതം എങ്ങനെയായിരിക്കുമെന്ന് അന്നാണ് താന്‍ മനസ്സിലാക്കിയതെന്ന് അവര്‍ പറഞ്ഞു. എന്നിരുന്നാലും ഒഴിഞ്ഞുപോകാന്‍ പറ്റാത്ത വിധം ഡെപ്പുമായി താന്‍ പ്രണയത്തില്‍ അകപ്പെട്ടിരുന്നെന്നും അവര്‍ പറഞ്ഞു. പിന്നീട് 201- ആകുമ്ബോഴേക്കും ഹേര്‍ഡിനു മേല്‍ അവിഹിത ബന്ധങ്ങള്‍ ആരൊപിച്ച്‌ അവരെ മര്‍ദ്ദിക്കുക ഡെപ്പിന്റെ സ്ഥിരം പരിപാടി ആയെന്നും അവര്‍ കോടതിയില്‍ പറഞ്ഞു.

വിചാരണയ്ക്കായി കോടതിയില്‍ എത്തിയിരുന്ന ഡെപ്പിന്റെ മുന്‍പില്‍ വെച്ചു തെന്നെയായിരുന്നു ഹേര്‍ഡ് ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്. ടെക്സാസിലെ ഒരു സാധാരണ തൊഴിലാളി കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഹേര്‍ഡ് കുട്ടികളുടെ മ്യുസിയത്തിലും സൂപ്പ് കിച്ചനുകളിലും ഒക്കെ ജോലി ചെയ്ത് വളര്ന്നു വന്ന കഥയും കോടതിയില്‍ വിവരിച്ചു. ഒരു ജോലിയും മോശപ്പെട്ടതാണെന്ന് താന്‍ കരുതിയിട്ടില്ല എന്നും സിനിമയില്‍ വരുന്നതിനു മുന്‍പ് പല ജോലികളും ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

Related posts

ബെംഗളൂരു ടീച്ചേഴ്‌സ് മണ്ഡലത്തിൽ കോൺഗ്രസിന് തോൽവി; ‘ബാലറ്റിലും തോറ്റതിന് എന്ത് ന്യായീകരണം?’ പരിഹസിച്ച് നിഖിൽ കുമാരസ്വാമി

എസ്. ജാനകിക്ക് സ്വരാഞ്ജലിയുമായി ഏയ്മ കർണാടക

ഇസ്രായേലിലേക്ക് ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍ അയച്ച്‌ ട്രംപ്; യുഎസ് പോര്‍വിമാനങ്ങള്‍ തകര്‍ത്ത് ഇറാന്‍