55 വയസ്സുള്ള ഐ.ടി.ബി.പി ഉദ്യോഗസ്ഥന്‍ മൈനസ് 30 ഡിഗ്രി തണുപ്പില്‍ 65 പുഷപ്പുകള്‍ പൂര്‍ത്തിയാക്കി: കയ്യടിച്ച്‌ സോഷ്യല്‍ മീഡിയ

ലഡാക്കിലെ മൈനസ് 30 ഡിഗ്രി കൊടും തണുപ്പിനിടയില്‍ 17,500 അടി ഉയരത്തില്‍ നിന്ന് ഒറ്റയടിക്ക് 65 പുഷപ്പുകള്‍ പൂര്‍ത്തിയാക്കുന്ന ഐ.ടി.ബി.പി ഉദ്യോഗസ്ഥന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 55 കാരനായ ഐ.ടി.ബി.പി കമാന്‍ഡന്റ് രത്തന്‍ സിങ് സോണാലാണ് അസ്തിയുരുക്കുന്ന തണുപ്പിനിടയില്‍ ഈ ധീര നേട്ടത്തിലെത്തിച്ചേര്‍ന്നത്. വെറും 1 മിനിറ്റ് 12 സെക്കന്‍ഡ് മാത്രമെടുത്താണ് അദ്ദേഹം 65 പുഷപ്പുകള്‍ പൂര്‍ത്തിയാക്കിയത്.

തണുത്തുറഞ്ഞ മഞ്ഞു നിരകളില്‍ മൈനസ് 30 ഡിഗ്രി തണുപ്പില്‍ ഐ.ടി.ബി.പി ഉദ്യോഗസ്ഥന്‍ ഒറ്റയടിക്ക് 65 പുഷപ്പ് പൂര്‍ത്തിയാക്കി എന്ന അടി കുറിപ്പോടെ ഐ.ടി.ബി.പി തന്നെയാണ് ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.

ഒരു ബി.എസ്.എഫ് ജവാന്‍ വെറും 40 സെക്കന്‍ഡിനുള്ളില്‍ 47പുഷപ്പുകള്‍ പൂര്‍ത്തിയാക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഫിറ്റ് ഇന്ത്യ ചലഞ്ച് എന്ന ഹാഷ് ടാഗോടെ ഈ വര്‍ഷമാദ്യം ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്) ട്വിറ്ററില്‍ പങ്കുവെക്കുകയും, ദൃശ്യങ്ങള്‍ വലിയ തോതില്‍ വൈറലാവുകയും ചെയ്തിരുന്നു.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍