ഇന്ത്യന്‍ കൊ-വാക്‌സിന്‍ ആദ്യട്രയലില്‍ സുരക്ഷിതം

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വന്തം കൊവിഡ് വാക്‌സിനായ കൊ-വാക്‌സിന്‍ മനുഷ്യരില്‍ പാര്‍ശ്വഫലങ്ങളുണ്ടാക്കില്ലെന്ന് ആദ്യ ഘട്ട പരീക്ഷണങ്ങളില്‍ തെളിഞ്ഞതായി റിപ്പോര്‍ട്ട്. ഐ.സി.എം.ആറിന്റെ നേതൃത്വത്തില്‍ നാഷണല്‍ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ ഹൈദരാബാദിലെ ഭാരത് ബയോടെക് കമ്ബനിയാണ് കൊ വാക്‌സിന്‍ വികസിപ്പിച്ച്‌ പരീക്ഷണം നടത്തുന്നത്.

ശീതീകരിച്ച ഭക്ഷണത്തില്‍ നിന്ന് കൊറോണ പടരില്ല; പേടിക്കേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടന

ഡല്‍ഹി എയിംസ്, പാട്‌ന എയിംസ്, ഹരിയാനയിലെ പി.ജി ഇന്‍സ്‌റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കല്‍ സയന്‍സസ്, നാഗ്പൂരിലെ ഗില്ലര്‍ക്കര്‍ ഹോസ്‌പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട് തുങ്ങി 12 ആശുപത്രികളിലായി 375 പേരില്‍ നടക്കുന്ന ഒന്നാം ഘട്ട പരീക്ഷണത്തിലാണ് വാക്‌സിന്‍ സുരക്ഷിതമാണെന്ന് തെളിഞ്ഞത്. വാക്‌സിന്‍ കുത്തിവച്ച ഇവരില്‍ പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ഒന്നാം ഘട്ട പരീക്ഷണം ഈമാസം അവസാനം വരെ നീളും. തുടര്‍ന്ന് വാക്‌സിന്‍ രോഗത്തെ എത്രത്തോളം തടയുമെന്ന് കണ്ടെത്താനുള്ള രണ്ടാം ഘട്ട ട്രയല്‍ തുടങ്ങും.

വാക്സിന്‍ രജിസ്ട്രേഷനില്‍ പ്രതിഷേധിച്ച്‌ റഷ്യന്‍ ഡോക്ടര്‍ രാജിവച്ചു

വാക്‌സിന്‍ കുത്തിവച്ച വോളണ്ടിയര്‍മാരില്‍ പാര്‍ശ്വ ഫലങ്ങളോ, മറ്റ് കുഴപ്പങ്ങളോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് ഹരിയാനയില്‍ റോത്തക്കിലുള്ള പി.ജി ഇന്‍സ്‌റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കല്‍ സയന്‍സസിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വിജിലേറ്റര്‍ ഡോ. സവിതാ വര്‍മ്മ അറിയിച്ചു.

നാട്ടിൽ കുടുങ്ങിയവർക്ക്‌ വേണ്ടി ബാംഗ്ലൂർ മലയാളിയുടെ പുതിയ സംരംഭം “ഘർ പേ രഹോ ” ശ്രദ്ധേയമാവുന്നു

കൊവാക്‌സിനു പുറമെ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയുടെ വാക്‌സിന്റെയും പ്രശസ്‌ത ഔഷധ നിര്‍മ്മാതാക്കളായ സൈഡസ് കാഡിലയുടെ സൈക്കോവ്-ഡി വാക്‌സിന്റെയും ക്ലിനിക്കല്‍ പരീക്ഷണങ്ങളും ഇന്ത്യയില്‍ നടക്കുന്നുണ്ട്.

Related posts

ബംഗളുരുവിൽ നിന്ന് നേരിട്ട് കാനഡയിലേക്ക് പറക്കം -വ്യോമ ചരക്ക് സേവനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ കരാർ

റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം: നഗരത്തിലെ ബൈക്ക് ടാക്‌സി സുരക്ഷ ചർച്ചയാകുന്നു

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നിർണ്ണായക മാറ്റം: ഇനി രണ്ട് മെയിൻ പരീക്ഷകൾ മാത്രം