ബംഗളുരുവിൽ നിന്നും ഹംപിയിലേക്ക് ഇനി ഹെലികോപ്റ്ററിൽ പറക്കാം ;സർവീസ് ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും ഹംപിയിലേക്ക് ഹെലികോപ്റ്റർ സേവനം ആരംഭിച്ചു. ഇന്ത്യൻ സബ്സിഡിയറി കമ്പനിയും യു.എസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ബ്ലേഡ് (BLADE) ഇന്ത്യയാണ് ഹെലികോപ്റ്റർ സേവനം ആരംഭിച്ചത്.

നിലവിൽ ബെംഗളൂരുവിൽ നിന്ന് ഹംപിയിലേക്ക് റോഡ് വഴി എത്താൻ ഏഴ് മണിക്കൂർ വേണം. എന്നാൽ ഹെലികോപ്റ്റർ വഴി ഇത് 1.2 മണിക്കൂറായി കുറയും. അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തുള്ള ജക്കൂർ വെർട്ടിപോർട്ടിൽ നിന്നുമാണ് ഹെലികോപ്റ്റർ സേവനം ലഭ്യമാകുന്നത്. ബെംഗളൂരുവിൽ നിന്നും ഹംപി വരെയുള്ള യാത്രക്ക് ഒരാൾക്ക് 35,000 രൂപയും നികുതിയും ആണ് ഈടാക്കുക. കഴിഞ്ഞവർഷം ഡിസംബറിൽ ബെംഗളൂരു-കൂർഗ് – കബനി റൂട്ടിൽ പരീക്ഷണാടിസ്ഥാനത്തിൽ ബ്ലേഡ് ഹെലികോപ്റ്റർ സേവനം ഏർപ്പെടുത്തിയിരുന്നു.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ബെംഗളൂരുവില്‍ 500 കിലോമീറ്റര്‍ പുതിയ റോഡുകള്‍ വരുന്നു; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഡികെ ശിവകുമാര്‍

‘ശരിക്കും വിറച്ചു പോയി’; മെട്രോ യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവം വിവരിച്ച്‌ യുവതി; കേസെടുത്ത് അന്വേഷണം ആരംഭിച്ച്‌ പൊലീസ്