കനത്ത മഴ; ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട വിമാന സർവീസുകൾ റദ്ദാക്കി

ചെന്നൈ: കനത്ത മഴയെ തുടർന്ന് ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട വിമാന സർവീസുകൾ റദ്ദാക്കി. 12 വിമാന സർവീസുകളാണ് റദ്ദാക്കിയത്. കൊച്ചി – ചെന്നൈ വിമാനവും റദ്ദാക്കിയ വിമാസ സർവീസുകളിൽ ഉൾപ്പെടുന്നു. ചെന്നൈ ഉൾപ്പെടുന്ന വടക്കൻ തമിഴ്നാട്ടിൽ ഇന്നും മഴ തുടരുമെന്നാണ് അറിയിപ്പ്.

ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം അടക്കം 7 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ചെന്നൈയിലും തിരുവള്ളൂരിലും പുലർച്ചയോളം പല സ്ഥലങ്ങളിലും മഴ തുടർന്നു. രണ്ട് ജില്ലകളിലും ഇന്നലെ കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നു

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍