ഉപയോഗിച്ച സ്വര്‍ണം വില്‍ക്കുമ്ബോള്‍ ലാഭത്തിന് മുകളിൽ മാത്രം ജിഎസ്ടി; കർണാടക എഎആർ

ബെംഗളൂരു: കര്‍ണാടക അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിങില്‍ (എഎആര്‍) നിന്ന് ജ്വല്ലറി ഉടമകള്‍ക്ക് ആശ്വാസകരമായ വിധി. ഒരിക്കല്‍ ഉപയോഗിച്ച സ്വര്‍ണം വില്‍ക്കുമ്ബോള്‍ ലാഭത്തിന് മുകളിലെ ജിഎസ്ടി മാത്രം അടച്ചാല്‍ മതിയെന്നാണ് നിലപാട്.

ആധ്യ ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് തീരുമാനം. സെക്കന്റ് ഹാന്റ് സ്വര്‍ണം വില്‍ക്കുമ്ബോള്‍ ജിഎസ്ടി അടക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

ഇത്തരം സ്വര്‍ണം വാങ്ങിയതിന്റെയും വിറ്റതിന്റെയും ഇടയിലെ തുകയ്ക്ക് മുകളില്‍ മാത്രം നികുതി അടച്ചാല്‍ മതിയെന്നാണ് അതോറിറ്റി പറഞ്ഞിരിക്കുന്നത്. ഇത് പ്രകാരം ഉപഭോക്താക്കള്‍ ജ്വല്ലറികളില്‍ കൊണ്ടുപോയി വില്‍ക്കുന്ന ആഭരണങ്ങള്‍ മറിച്ചുവില്‍ക്കുമ്ബോള്‍ ജ്വല്ലറി ഉടമകള്‍ക്ക് ജിഎസ്ടി തുക ലാഭത്തിന് മുകളില്‍ മാത്രം അടച്ചാല്‍ മതിയാകും.

കേരളത്തിന്റെ സംസ്‌ക്കാരവും പാരമ്പര്യവും അടങ്ങിയ ഏത് ഉത്പന്നം നിര്‍മ്മിക്കുന്നവര്‍ക്കുംOnamtraditions.com ന്റെ ഭാഗമാകാം. അത്തരം ഉത്പന്നങ്ങള്‍ക്ക് അനന്ത സാധ്യതയുള്ള ഒരു വിപണിയാണ് Onamtraditions.com ലൂടെ ലഭിക്കുക. ഉപഭോക്താക്കള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ഇടയിലുള്ള ഒരു സൈബര്‍ പാലമാണ് Onamtraditions.com. ഒറ്റ ക്ലിക്കിൽ ലോകത്തെവിടെയും ഉത്പന്നങ്ങള്‍ എത്തിക്കാൻ സംവിധാനവും ഒരുക്കിയിട്ടുണ്ട് 👇Onamtraditions.com Facebook : https://www.facebook.com/onamtraditions

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍