ജമ്മു കശ്​മീരില്‍ മേഘവിസ്​ഫോടനത്തില്‍ അഞ്ചുമരണം; 40ഓളം പേരെ കാണാതായി

ശ്രീനഗര്‍: ജമ്മു കശ്​മീരിലെ കിഷ്​ത്വാറിലുണ്ടായ മേഘവിസ്​ഫോടനത്തില്‍ അഞ്ചു മരണം. 40ഓളം ​േപരെ കാണാതായതാണ്​ വിവരം.ജമ്മു കശ്​മീരിലെ കിഷ്​ത്വര്‍ ജില്ലയിലെ ഗ്രാമത്തില്‍ ബുധനാഴ്ച രാവിലെയോടെയാണ്​ അപകടം.

മേഘവിസ്​ഫോടന​ത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ എട്ടു വീടുകള്‍ തകര്‍ന്നു. സ്​ഥലത്ത്​ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്​. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

വ്യോമസേന ഹെലികോപ്​ടറില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും പരിക്കേറ്റവരെ രക്ഷപ്പെടുത്താനുള്ള ​​ശ്രമത്തിലാണെന്നും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്​ പറഞ്ഞു.ദിവസങ്ങളായി ജമ്മു പ്രദേശത്ത്​ കനത്ത മഴയാണ്​. ഇൗ മാസം അവസാനം വരെ മഴ തുടരുമെന്നാണ്​ മുന്നറിയിപ്പ്​.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍