ചെന്നൈ-ബെംഗളൂരു ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച്‌ അഞ്ചുപേര്‍ മരിച്ചു.

ചെന്നൈ-ബെംഗളൂരു ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച്‌ ആറുമാസം പ്രായമുള്ള കുഞ്ഞടക്കം ഒരേ കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു.ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. തിരുവണ്ണാമലൈ ചെങ്ങം സ്വദേശി രാമജയത്തിന്റെ ഭാര്യ രത്ന (28), മക്കളായ രാജലക്ഷ്മി (6), തേജശ്രീ (3), ആറുമാസം പ്രായമുള്ള കുട്ടി, ബന്ധു രമേഷ് (38) എന്നിവരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.

പരിക്കേറ്റ രാമജയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വേനലവധിക്ക് ചെന്നൈയിലുള്ള മാതാപിതാക്കളുടെ വീട്ടിലെത്തിയ രത്നയെയും മക്കളെയുംകൂട്ടി രാമജയവും രമേഷും ശനിയാഴ്ച തിരുവണ്ണാമലൈയിലേക്കു കാറില്‍ യാത്രചെയ്യുകയായിരുന്നു. അര്‍ധരാത്രിയോടെ ദേശീയപാതയിലെ സിത്തേരിമേടിനുസമീപം റോഡരികില്‍ നിര്‍ത്തിയിട്ട ചരക്കുലോറിയിലേക്ക് കാര്‍ ഇടിക്കുകയായിരുന്നു.

രാമജയമൊഴികെയുള്ളവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. തകര്‍ന്ന കാറിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് വഴിയാത്രക്കാര്‍ മൃതദേഹങ്ങള്‍ പുറത്തെടുത്തു. ഗുരുതരമായി പരിക്കേറ്റ രാമജയത്തെ കാഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്ബഴം ഇന്ത്യയില്‍ കണ്ടെത്തി, വില മൂന്ന് ലക്ഷം രൂപ വരെ

ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്ബഴമായ ‘മിയാസാക്കി’യെ ഇന്ത്യയില്‍ കണ്ടെത്തി. പശ്ചിമ ബംഗാളിലാണ് ഈ അപൂര്‍വ്വ ഇനത്തില്‍പ്പെട്ട മാമ്ബഴത്തെ കണ്ടെത്തിയിരിക്കുന്നത്.ഒരു കിലോ മിയാസാക്കി മാമ്ബഴത്തിന് 3 ലക്ഷം രൂപ വരെയാണ് വിലമതിക്കുന്നത്. അതുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്ബഴം എന്ന പ്രത്യേകതയും മിയാസാക്കിക്ക് സ്വന്തമാണ്.

സാധാരണയായി ഈ ഇനം മാമ്ബഴം ജപ്പാനിലാണ് കണ്ടുവരാറുള്ളത്.പശ്ചിമ ബംഗാളിലെ ദുബ്രജ്പൂരിലെ പ്രദേശവാസി രണ്ട് വര്‍ഷം മുൻപാണ് മിയാസാക്കി മാങ്ങ നട്ടുപിടിപ്പിച്ചത്. എന്നാല്‍, അടുത്തിടെയാണ് ഈ മാങ്ങയ്ക്ക് വിപണിയില്‍ ഉയര്‍ന്ന വില ലഭിക്കുമെന്ന കാര്യം പ്രദേശവാസികള്‍ തിരിച്ചറിഞ്ഞത്.

ഈ മാങ്ങയുടെ രൂപത്തില്‍ തന്നെ ആകര്‍ഷകമായ പ്രത്യേകതകള്‍ ഉണ്ട്. തുടക്കത്തില്‍ പര്‍പ്പിള്‍ നിറമാണെങ്കില്‍, മാമ്ബഴത്തിന്റെ പാകമാകുമ്ബോള്‍ ജ്വലിക്കുന്ന ചുവപ്പ് നിറമായി മാറുന്നു. ഏകദേശം 350 ഗ്രാം വരെയാണ് ഒരു മാമ്ബഴത്തിന്റെ തൂക്കം. ഇവയെ ‘Eggs of the sun’ എന്നും വിശേഷിപ്പിക്കുന്നു. ജപ്പാനില്‍ മിയാസാക്കി മാമ്ബഴത്തിന്റെ വിളവെടുപ്പ് സീസണ്‍ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയാണ്.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍