ജയ്പുർ – ബെംഗളൂരു വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി:പരിഭ്രാന്തരായി യാത്രക്കാർ

ബെംഗളുരു: ജയ്പൂരിൽ നിന്ന് ഞായറാഴ്ച രാത്രി 9.30ന് ബെംഗളൂരുവിലെത്തിയ ഇൻഡിഗോ വിമാനത്തിൽ വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി. 175 യാത്രക്കാരുമായി വിമാനം ഇറങ്ങുന്നതിനു തൊട്ടു മുൻപാണ് വിമാനം നിലത്തിറക്കരുതെന്നും ബോംബ് വച്ചിട്ടുണ്ടെന്ന് ടിഷ്യു പേപ്പറിൽ ഹിന്ദിയിൽ എഴുതിയ അജ്ഞാത സന്ദേശം ശുചിമുറിയിൽ നിന്നു ലഭിച്ചത്.

തുടർന്ന് എയർ ട്രാഫിക് കൺട്രോൾ റൂമിനെയും സിഐഎസ്എഫിനെയും വിവരമറിയിച്ച ശേഷം വിമാനത്താവളത്തിലിറക്കി നടത്തിയ പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. യാത്രക്കാരുടെ കയ്യക്ഷര പരിശോധനയും നടത്തിയ ശേഷം ഇവ ഫൊറൻസിക്കിന് അയച്ചു.

ബംഗളുരു :വര്‍ഷങ്ങളുടെ പ്രണയത്തിന് ശേഷം വിവാഹിതരായ യുവദമ്ബതികളെ ഒരു സൂചനയുമില്ലാതെ കാണാതായതായി പരാതി

മംഗ്ളുറു: രണ്ടര വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ ദമ്ബതികളെ ഒരു സൂചനയുമില്ലാതെ കാണാതായതായി പരാതി.സംഭവത്തില്‍ പടുബിദ്രി പൊലീസ് കേസെടുത്തു. മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ഉഡുപിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് നന്ദികൂര്‍-അഡ്‌വെയിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ റിയാസ് (28), ശിഫ ശെയ്ഖ് (25) എന്നിവരെ ഓഗസ്റ്റ് ഒന്ന് മുതല്‍ കാണാനില്ലെന്നാണ് പരാതി.

മണിപാലിലെ മൊബൈല്‍ ഫോണ്‍ കടയില്‍ ജോലിക്കാരനായിരുന്നു റിയാസ്. ശിഫയുടെ മാതാപിതാക്കള്‍ വിവാഹത്തിന് മുമ്ബ് മരിച്ചിരുന്നു. ബിഎഎംഎസ് അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്ന ശിഫ മാതാപിതാക്കളുടെ മരണത്തോടെ പഠനം മതിയാക്കി റിയാസിനെ വിവാഹം കഴിക്കുകയായിരുന്നു.

അടുത്തിടെ ദമ്ബതികള്‍ ശിവമോഗയിലെ ബന്ധുവീട്ടില്‍ പോയപ്പോള്‍ അവിടെവെച്ച്‌ രണ്ടര വയസുള്ള ഇവരുടെ കുഞ്ഞും മരിച്ചിരുന്നു.റിയാസിന്റെ മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്ത നിലയിലാണെന്നും ശിഫ മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍