കർണാടകയിൽ ഇന്ന് 445 പേർക്ക് കോവിഡ്:ബാംഗളൂരിൽ 3 പേര് ഉൾപ്പെടെ 10 മരണം

ബെംഗളൂരു : ഇന്ന് 5 മണിക്ക് കർണാടക സർക്കാറിന്റെ ആരോഗ്യ വിഭാഗം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം 445 പേർക്ക് സംസ്ഥാനത്ത് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 65 പേർ മറ്റ് സംസ്ഥാങ്ങളിൽ നിന്ന് എത്തിയതാണ് 21 പേർ വിദേശത്ത് നിന്ന് മടങ്ങിയവർ ആണ്.

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം          

കർണാടകയിൽ ഇന്ന് 10 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇതിൽ 3 പേർ ബെംഗളുരു നഗര ജില്ലയിൽ നിന്നാണ്. കോലാർ,ബാഗൽകോട്ട്, ബെല്ലാരി, ബീദർ, ശിവമൊഗ്ഗധാർവാഡ്, കലബുറഗി എന്നീ ജില്ലയിൽ ഓരോ മരണം റിപ്പോർട്ട് ചെയ്തു.ഇതോടെ
ആകെ കോവിഡ് മരണം 180 ആയി.

ആകെ രോഗ ബാധിതരുടെ എണ്ണം 11005 ആയി, ഇതിൽ 3905 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ ഉണ്ട്.ഇന്ന് 246 പേർ രോഗമുക്തി നേടി, ആകെ ആശുപത്രി വിട്ടവരുടെ എണ്ണം 6916 ആയി.ഇന്ന് ബെംഗളൂരു നഗര ജില്ലയിൽ 144 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗ്രാമ ജില്ലയിൽ 3 പേർ,

കർണാടകയിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിക്കണം,ആവശ്യമുന്നയിച്ചു മുൻ മുഖ്യ മന്ത്രി സിദ്ധരാമയ്യ

ബെല്ലാരി 47, കലബുറഗി 42, കൊപ്പാള 36, ദക്ഷിണ് കന്നഡ 33, ധാർവാഡ് 30, റായ്ച്ചുരു 14, ഗദ്ഗ് 12, ചാമരാജ് നഗർ 11, ഉഡുപ്പി 9, യാദ ഗിരി 7 മണ്ഡ്യ ഉത്തര കന്നഡ, ബാഗൽ കോട്ട, ശിവ മൊഗ്ഗ 6 വീതം, മൈസൂരു 5, ചിക്കമഗളൂരു 4, കൊഡുഗു 4, ഹാസന 3 ,വിജയ പുര 2 എന്നിങ്ങനെയാണ് ജില്ലാ തിരിച്ചുള്ള കണക്കുകൾ .

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ബെംഗളൂരുവില്‍ 500 കിലോമീറ്റര്‍ പുതിയ റോഡുകള്‍ വരുന്നു; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഡികെ ശിവകുമാര്‍

‘ശരിക്കും വിറച്ചു പോയി’; മെട്രോ യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവം വിവരിച്ച്‌ യുവതി; കേസെടുത്ത് അന്വേഷണം ആരംഭിച്ച്‌ പൊലീസ്